പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു, വ്യാജ പ്രചരണം നടത്തരുത്”; വ്യാജവാർത്തയ്‌ക്കെതിരെ പരാതി നൽകുമെന്ന് ശക്തി കപൂർ

','

' ); } ?>

തൻ്റെ മരണവാർത്തയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങൾ തള്ളി ബോളിവുഡ് താരം ശക്തി കപൂർ രംഗത്തെത്തി. താൻ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നുവെന്നും പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

“എല്ലാവർക്കും നമസ്‌കാരം. എൻ്റെ മരണവാർത്തകളെല്ലാം വ്യാജമാണ്. ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്. ദയവായി അത് അവഗണിക്കുക. ഇതിനെതിരെ ഞാൻ സൈബർ പരാതി നൽകാൻ പോവുകയാണ്, കാരണം ഇത്തരം പ്രവണതകൾ ശരിയല്ല,” എന്ന് ശക്തി കപൂർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആയുരാരോഗ്യങ്ങൾ ആശംസിച്ചും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ വില്ലനായും ഹാസ്യനടനായും തിളങ്ങുന്ന വ്യക്തിയാണ് ശക്തി കപൂർ. 700-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ‘രാജാ ബാബു’, ‘അന്ദാസ് അപ്പ്ന അപ്പ്ന’, ‘ചാൽബാസ്’ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. ‘കിലുക്കം കിലുകിലുക്കം’, ‘ഒരു മരുഭൂമിക്കഥ’ തുടങ്ങിയ മലയാള ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കൂടാതെ രാജാ ബാബു, ബാപ് നുംബ്രി ബേട്ടാ ദസ് നുംബ്രി, അന്ദാസ് അപ്ന അപ്ന, ചാൽബാസ്, ഹംഗാമ, ഹൽചൽ, ചുപ് ചുപ് കെ, മലാമൽ വീക്ക്ലി, ഭാഗം ഭാഗ് തുടങ്ങി 700-ലേറെ ബോളിവുഡ് ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

തൻ്റെ പിതാവിൻ്റെ കഠിനാധ്വാനമാണ് സിനിമാ ജീവിതത്തിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനമെന്ന് മകളും നടിയുമായ ശ്രദ്ധ കപൂർ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. അവസരങ്ങൾ തേടി സംവിധായകരുടെ വീടുകളിൽ അദ്ദേഹം നടത്തിയിരുന്ന നിരന്തരമായ പരിശ്രമങ്ങളും കഥാപാത്രങ്ങളോടുള്ള സമർപ്പണവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രദ്ധ പറയുന്നു.