ശക്തിമാന്‍ തിരിച്ചുവരുന്നു…ബിഗ് സ്‌ക്രീനിലേക്ക്

','

' ); } ?>

നടന്‍ മുകേഷ് ഖന്നയെ പ്രശസ്തനാക്കിയ കഥാപാത്രം ശക്തിമാന്‍ തിരിച്ചെത്തുന്നു. സൂപ്പര്‍ മാന്‍, ഫാന്റം, സ്‌പൈഡര്‍ മാന്‍ പോലെ ഒരു കാലത്ത് കുട്ടികളുടെ ഹീറോ ആയിരുന്നു ശക്തിമാന്‍. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ കാലത്തിനൊത്ത മാറ്റങ്ങളുമായാണ് പുതിയ ശക്തിമാന്‍ എത്തുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിധത്തിലാവും പുതിയ ശക്തിമാന്‍ എത്തുക. വിദേശ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുകയെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ആളുകള്‍ തന്നോട് ശക്തിമാന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിക്കാറുണ്ടെന്നും മുകേഷ് ഖന്ന പറയുന്നു. 1997 മുതല്‍ 2005 വരെ 520 എപ്പിസോഡുകളിലായി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ ടെലിവിഷനിലും പിന്നീട് ആനിമേഷന്‍ രൂപത്തില്‍ എത്തിയും തരംഗം സൃഷ്ടിച്ചിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ തന്നെ ഇപ്പോഴും ശക്തിമാന്‍ ആയിട്ടാണ് കാണുന്നതെന്നും മുകേഷ് ഖന്ന പറയുന്നു. ബോളിവുഡിലൂടെ അഭിനയരംഗത്തെത്തിയ മുകേഷ് ഖന്നയെ പ്രശസ്തനാക്കിയത് മിനിസ്‌ക്രീന്‍ കഥാപാത്രങ്ങളായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ശക്തിമാന്‍. ബിഗ് സ്‌ക്രീനിലും മുകേഷ് ഖന്ന തന്നെയാണ് ശക്തിമാന്‍ ആയി എത്തുക.