ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷക്കീല’യുടെ ടീസര്‍ റിലീസ് ചെയ്തു.ടീസര്‍ എത്തി നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് ടീസര്‍ കണ്ടത്.ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്.ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രത്തിന്റെ സംവിധാനം.ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി ചിത്രത്തിലെത്തുന്നത്.
കേരളത്തില്‍ ചലച്ചിത്രമേഖല അടിതെറ്റിയപ്പോള്‍ സിനിമാ വ്യവസായം ഒന്നാകെ ഷക്കീലയില്‍ അഭയം തേടുന്നതും ഷക്കീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തിയറ്ററുകള്‍ പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെടുന്നതും, തിയറ്ററില്‍ സ്വീകരണമേറ്റുവാങ്ങുന്ന ഷക്കീലയെ ഓടിക്കുന്നതുമെല്ലാം ടീസറില്‍ കാണാം.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു .