സുചിത്ര മോഹൻലാലിനായി ഇരിപ്പിടമൊരുക്കി ഷാരൂഖ് ഖാൻ

','

' ); } ?>

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ സുചിത്ര മോഹൻലാലിനായി കസേര ഒരുക്കിക്കൊടുത്ത് ബോളിവുഡ് താരം ഷാറുഖ് ഖാൻ. സദസ്സിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ ഷാറുഖിന് അടുത്തായിരുന്നു മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് ഇരിപ്പിടത്തിലേക്ക് എത്തിച്ചേർന്ന താരദമ്പതികളെ ഹൃദ്യമായാണ് ഷാറുഖ് സ്വീകരിച്ചത്.

സുചിത്ര മോഹൻലാലിന് ഇരിപ്പിടം ഒരുക്കിക്കൊടുത്ത് അവർ ഇരുന്നതിന് ശേഷമാണ് ഷാറുഖ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നത്. ദാദാ സാബിഹ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി കുടുംബസമേതമാണ് മോഹൻലാൽ എത്തിയത്. ‘ജവാന്‍’ എന്ന ചിത്രത്തിലെ അഭിനയ മികവാണ് ഷാറുഖാനെ അവാര്‍ഡ് ജേതാവാക്കിയത്.