ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരിൽ നാലാമൻ ഷാരുഖ് ഖാൻ; റിപ്പോർട്ട പുറത്ത് വിട്ട് ബിസിനസ് മാഗസിൻ എസ്ക്വയർ

','

' ); } ?>

ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയിൽ ഇന്ത്യൻ നടൻ ഷാരൂഖ് ഖാനും. ബിസിനസ് മാഗസിൻ ആയ എസ്ക്വയറാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഹോളിവുഡ് താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യൻ താരം മാത്രമാണുള്ളത്.

ആഗോള റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ഷാരൂഖ്.876.5 മില്യൺ ഡോളർ ആസ്തി ( 7,300 കോടി) ആണ് ഷാരൂഖ് ഖാന്റെ ആസ്തി. 30 വർഷമായി ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ഷാരൂഖ്. ഹോളിവുഡ് സൂപ്പർതാരങ്ങളായ റോബര്‍ട്ട് ഡീ നീറോ, ബ്രാഡ് പിറ്റ്, ടോം ഹാങ്ക്സ് തുടങ്ങിയവരെ പിന്നിലാക്കിയാണ് ബോളിവുഡിന്റെ കിംഗ് ഖാൻ ലിസ്റ്റിൽ മുന്നിലെത്തിയത്. സിനിമയ്ക്ക് പുറമെ നിരവധി ബിസിനസ് സംരംഭങ്ങളിൽ നിന്നും ഷാരുഖിന് കോടികളുടെ വരുമാനം ലഭിക്കുന്നുണ്ട്. ഒന്നിലധികം ലീഗുകളിൽ ക്രിക്കറ്റ് ടീം നടന് സ്വന്തമായിട്ടുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്ന സ്വന്തം നിർമ്മാണ കമ്പനി നടത്തുന്നു. കൂടാതെ മറ്റ് നിരവധി ബിസിനസ്സ് സംരംഭങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ലിസ്റ്റില്‍ പറയുന്നു. താരത്തിന്റെ മുംബൈയിലെ വസതിയായ മന്നത്തിന്റെ വില 200 കോടി രൂപയാണ്. ഇതിന് പുറമെ ഷാരൂഖ് ഉപയോഗിക്കുന്ന ആഡംബര വാനിറ്റി വാന്‍ അഞ്ചു കോടി രൂപയുടേതാണ്.

ടെർമിനേറ്റർ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ആർനോൾഡ് ഷ്വാസ്‌നെഗർ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 12,814 കോടിയാണ് അർണോൾഡിന്റെ ആസ്തി. ‘ദി റോക്ക്’ എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൺ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. 10,234 കോടിയാണ് ഡ്വെയ്ൻ്റെ ആസ്തി. 7,662 കോടിയുമായി മിഷൻ ഇമ്പോസിബിൾ താരം ടോം ക്രൂസ് ആണ് ലിസ്റ്റിൽ നാലാമത്. ജോര്‍ജ് ക്ലൂണി, റോബര്‍ട്ട് ഡീ നീറോ, ബ്രാഡ് പിറ്റ്, ജാക്ക് നിക്കോള്‍സണ്‍, ടോം ഹാങ്ക്സ്, ജാക്കി ചാന്‍ തുടങ്ങിയവരാണ് അഞ്ച് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ള താരങ്ങൾ.

അടുത്തതായി കിംഗ് എന്ന ചിത്രത്തിലാണ് ഷാരൂഖ് അഭിനയിക്കാന്‍ പോകുന്നത് എന്നാണ് വിവരം. ജാവാന്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹാന ഖാന്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. ദീപിക പാദുകോണ്‍ ക്യാമിയോ റോളില്‍ എത്തുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ അടക്കം വലിയ താരനിര അണിനിരക്കുന്നുണ്ട്.