പ്രഭാസിന്റെ ആദിപുരുഷ് തെലുങ്കിൽ 120 കോടിക്കാണ് റൈറ്റ്സ് വിറ്റത്; പ്രസ്താവനയുമായി സംവിധായകൻ ഓം റൗത്ത്

','

' ); } ?>

പ്രഭാസിന്റെ ആദിപുരുഷ് തെലുങ്കിൽ 120 കോടിക്കാണ് റൈറ്റ്സ് വിറ്റതെന്ന് ചിത്രത്തിൻറെ സംവിധായകൻ ഓം റൗത്ത്. ഒരു വേദിയിൽ വെച്ച് പരസ്യമായാണ് ഓം റൗത്ത് ചിത്രത്തെ പാട്ടി സംസാരിച്ചത്. പ്രഭാസിന്റെ ആദിപുരുഷ് തെലുങ്കിൽ 120 കോടിക്കാണ് റൈറ്റ്സ് വിറ്റതെന്നും അതിനർത്ഥം നിരവധി പ്രേക്ഷകർ സിനിമ കണ്ടെന്നുമാണ് ഓം റൗത്ത് പറഞ്ഞത്.

പ്രഭാസിന്റെ നായകനാക്കി ഓം റൗത്ത് സംവിധാനം ചെയ്ത ഫാന്റസി ചിത്രമായിരുന്നു ആദിപുരുഷ്. മോശം വിഎഫ്എക്സിന്റെയും മേക്കിങ്ങിന്റെയും പേരിൽ നിരവധി പഴി കേട്ട ചിത്രം ബോക്സ് ഓഫീസിലും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിന്റെ പേരിൽ സംവിധായകൻ ഓം റൗത്തും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

പ്രഭാസിന്റെ ആദിപുരുഷ് തെലുങ്കിൽ 120 കോടിക്കാണ് റൈറ്റ്സ് വിറ്റതെന്നും അതിനർത്ഥം നിരവധി പ്രേക്ഷകർ സിനിമ കണ്ടെന്നുമാണ് ഓം റൗത്ത് പറഞ്ഞത്. ‘കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്നതാണ് ഒരു ആർട്ടിസ്ൻ്റെ ലക്ഷ്യം. നമ്മുടെ പ്രാദേശിക കഥകൾ ശക്തമായും സത്യസന്ധമായും ഹൃദയം കൊണ്ടും പറഞ്ഞാൽ അത് ലോകമെമ്പാടും പ്രതിധ്വനിക്കും’, എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് പിന്നാലെ ഓം റൗത്തിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഓം ആദിപുരുഷിൻ്റെ പരാജയം അംഗീകരിക്കാത്തത് എന്നും ചിത്രം പ്രേക്ഷകർ തിരസ്ക്കരിച്ചത് എന്തുകൊണ്ടെന്ന് അദ്ദേഹം ഇതുവരെ മനസിലാക്കിയില്ലേ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. 500 കോടിയിൽ ഒരുങ്ങിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും നേടാനായത് വെറും 375 കോടി മാത്രമാണ്.

കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവർ ആയിരുന്നു ആദിപുരുഷിലെ മറ്റു അഭിനേതാക്കൾ. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

രാമായണത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇന്ത്യൻ ഇതിഹാസ പുരാണ ചിത്രമാണ് ആദിപുരുഷ്. ഓം റൗത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടി-സീരീസും റെട്രോഫിലിസും ചേർന്നാണ്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ രാമനായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു

2020 ഓഗസ്റ്റിൽ ഒരു ഔദ്യോഗിക മോഷൻ പോസ്റ്ററിലൂടെയാണ് ആദിപുരുഷ് പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2021 ഫെബ്രുവരിയിൽ ആരംഭിച്ച് 2021 നവംബറിൽ അവസാനിച്ചു, പ്രാഥമികമായി മുംബൈയിൽ നടക്കുന്നു, തുടർന്ന് പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അജയ്-അതുൽ ആണ്. ആദിപുരുഷിന് ₹600-700 കോടിയോളം ചിലവിട്ടിട്ടുണ്ട്, ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്.

ആദിപുരുഷ് 2023 ജൂൺ 16-ന് പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, ഇതിഹാസത്തിൽ നിന്നുള്ള വികലമാക്കൽ, വിഷ്വൽ ഇഫക്റ്റുകൾ എന്നിവയെ വിമർശിച്ച നിരൂപകരിൽ നിന്ന് മോശം നിരൂപണങ്ങളാണ് ഇതിന് ലഭിച്ചത്. ചിത്രം കാണാൻ ഹനുമാൻ എത്തുമെന്നും അതിനായി തീയറ്ററിൽ സീറ്റ്‌ ഒഴിച്ചിടണമെന്നുമുള്ള ആവശ്യം വിമർശനത്തോടൊപ്പം പരിഹാസങ്ങളും ഏറ്റുവാങ്ങി.ഈ ചിത്രം രാമായണത്തിന്റെ ഒരു മോശം പുനഃസൃഷ്ടിയായാണ് കണക്കാക്കുന്നത്.

ശക്തമായ ഓപ്പണിംഗ് വാരാന്ത്യമുണ്ടായിട്ടും, സിനിമ അതിന്റെ വേഗത നിലനിർത്താൻ സാധിച്ചില്ല. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു.