സീരിയല്‍ ലൊക്കേഷനില്‍ വെച്ച് നടന്‍ മഹേഷിനെ അസിസ്റ്റന്റ് ഡയറക്ടര്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടന്‍ മഹേഷ്. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മധുരനൊമ്പരകാറ്റ് എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചാണ് നടന്‍ മഹേഷിന് നേരെ ആക്രമണം ഉണ്ടായത്. സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷിന്റെ വെളിപ്പെടുത്തല്‍.
അസിസ്റ്റന്റ് ഡയറക്ടറുമായി തനിക്ക് മുന്‍വൈരാഗ്യമോ പരിചയമോ ഇല്ലെന്നും എന്തിനാണ് തന്നെ ആക്രമിച്ചത് എന്ന് വ്യക്തിമായി അറിയില്ലെന്നും താരം പറയുന്നുണ്ട്.8 ഷെഡ്യൂളുകളായി ഈ സീരിയല്‍ സെറ്റില്‍ ഞാന്‍ വര്‍ക്ക് ചെയ്തു വരികയാണ്, എന്നാല്‍ പല സമയങ്ങളിലും ഈ അസിസ്റ്റന്റ് ഡയറക്ടര്‍ ഹൈപ്പറായി കണ്ടിട്ടുണ്ട് ,സെറ്റിലൂണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് ഇയാള്‍ സ്വന്തം ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്ടറായി തന്നെയാണ് ഞാനും ഈ മേഖലയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഈ ജോലിയുടെ ബുദ്ധിമുട്ടുകളും എനിക്കറിയാം. എന്നാല്‍ നമ്മുടെ ഇമോഷന്‍സ് തീര്‍ക്കാനുളള സ്ഥലമല്ലല്ലോ ജോലി സ്ഥലം.അറ്റാക്ക് കഴിഞ്ഞ വ്യക്തിയാണ്, അതിന്റെ ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ടായിട്ടുണ്ട്.സിനിമ സീരിയല്‍ മേഖയിലെ പല ആളുകളും എന്നെ വിളിച്ച് ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ സീരിയല്‍ സംപ്രേക്ഷം ചെയ്യുന്ന ചാനല്‍ ഇതു വരെയും ഒന്നും ചോദിച്ചിട്ടില്ല.
കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക,