”ഈ പാട്ടിനോട് ഡിസ് ലൈക്ക് ചെയ്തവരോട് എനിക്ക് നന്ദിയേ ഉള്ളൂ. ഡിസ് ലൈക്ക് ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമയുടെ ഒഴുക്കിലൂടെ പോവുന്നൊരു പാട്ടായി മാറിയേനെ ഫ്രീക്ക് പെണ്ണെ ഗാനം.”
ഡിസ് ലൈക്കുകളുടെ എണ്ണം കൂടുമ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ താരമായി നില്‍ക്കുകയാണ് ഒരു അഡാര്‍ ലവ് സിനിമയിലെ ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം. പാട്ട് പുറത്തിറങ്ങിയ ദിവസം പത്തുമണിക്കൂറിനുള്ളിലാണ് റെക്കോഡുകള്‍ ഭേദിച്ച് ഗാനം ഒന്നാമതെത്തിയത്. ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ രചന നിര്‍വഹിച്ച സത്യജിത്തും, നീതു നടുവത്തേട്ടും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതത്തെ കുറിച്ച് ആധികാരികമായ് ഒന്നും പഠിച്ചിട്ടില്ലാത്ത എടുത്ത് പറയാന്‍ സിനിമാ പാരമ്പര്യം ഒന്നും തന്നെ ഇല്ലാത്ത സത്യജിത് ആണ് ഗാനം രചിച്ചതും ആലപിച്ചതും. ഒരുപാട് കഷ്ടപ്പാടിലൂടെ സിനിമയിലെത്തി യൂത്തിന് മൂളി നടക്കാന്‍ ഒരു റേക്കൊഡ് ഗാനം സമ്മാനിച്ച സത്യജിത്ത് സെല്ലുലോയ്ഡുമായ് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.
സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്.