വിജയ് ചിത്രമായ് പുറത്തിറങ്ങിയ മെര്‍സലിന്റെ മികച്ച വിജയത്തിനു ശേഷം തിയറ്ററുകളില്‍ എത്തുന്ന സര്‍ക്കാറില്‍ വലിയ പ്രതീക്ഷാണ് പ്രേക്ഷകര്‍ കാത്തു സൂക്ഷിക്കുന്ന്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെതായ് പുറത്തിറങ്ങിയ ടീസറുകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത പ്രക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. തുപ്പാക്കി,കത്തി,സ്‌പൈഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് സര്‍ക്കാര്‍. അവസാനമായ് പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലും വിജയ്‌യായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. വിജയ്‌യുടെ 62- മത്തെ ചിത്രമായ് പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ ആദ്യം ചിത്രത്തിന് വിജയ് ’62’ എന്നായിരുന്നു പേരിട്ടിരുന്നത് പിന്നീട് അത് മാറ്റുകയായിരുന്നു.എ.ആര്‍.മുരുഗദോസും ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.പോസ്റ്ററുകളില്‍ പണക്കാരനായ എന്‍. ആര്‍. ഐ. യുടെ വേഷത്തിലാണ് വിജയ് എത്തിയത്. വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന യുവാവ് പിന്നീട് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതാണ് ചിത്രത്തിന്റെ പ്രേമേയം. സിനിമയുടെ രണ്ടാം പകുതിയില്‍ വിജയ് രാഷ്ട്രീ നേതാവായ് പ്രത്യക്ഷപ്പെടുമെന്നുളള സൂചനകളാണ് പുറത്തു വരുന്ന വര്‍ത്തകള്‍. ഒരു പിടിമികച്ച ചിത്രങ്ങള്‍ കൈയിലുള്ള കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായ് എത്തുന്നത് ഒപ്പം വരലക്ഷ്മി ശരത്കുമാര്‍,പ്രേം കുമാര്‍,യോഗി ബാബു,രാധാ രവി,പല കറുപ്പയ്യ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സണ്‍ പിച്ചേര്‍ഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എ. ആര്‍. റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കലി,അങ്കമാലി ഡയറീസ്,സോളോ എന്നീ ചിത്രങ്ങളുടെ ഛയാഗ്രാഹകനായിരുന്ന ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ദീപാവലി റിലീസായ് തിയറ്ററുകളിലെത്തും
സര്‍ക്കാര്‍ ദീപാവലി റിലീസായ് തിയറ്ററുകളിലെത്തും
','' );
}
?>