ഇളയ ദളപതി ചിത്രം സര്‍ക്കാരിന്റെ ടീസര്‍ ഇറങ്ങി

വിജയ് ചിത്രം ‘സര്‍ക്കാരിന്റെ’ ടീസര്‍ പുറത്തിറങ്ങി. 1.33 മിനുട്ട് നീണ്ട് നില്‍ക്കുന്ന ടീസറാണ് പുറത്തിറങ്ങിയത്. എ.ആര്‍ മുരുകദോസാണ് സര്‍ക്കാരിന്റെ സംവിധായകന്‍. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാര്‍.

പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ടീസറിലെ രംഗങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തിലുള്ള ചിത്രമായിരിക്കും സര്‍ക്കാര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിജയ്‌യുടെ പിറന്നാള്‍ ദിവസമായിരുന്നു ആരാധകര്‍ക്കായി പുറത്ത് വിട്ടിരുന്നത്.