സര്‍ക്കാര്‍-പുതിയ പ്രോമോ വിഡിയോക്ക്‌ ”2 മില്ല്യണ്‍”വ്യൂവേഴ്‌സ്.

','

' ); } ?>

മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാരിന്റെ പുതിയ പ്രോമൊ വീഡിയോ കണ്ടത്” 2 മില്ല്യണ്‍” വ്യൂവേഴ്‌സ്.

സണ്‍ ടിവിയുടെ കീഴില്‍ പുറത്തിറങ്ങിയ പ്രോമോ വീഡിയോ ഒറ്റ ദിവസം കൊണ്ടാണ് ഇത്രയധികം പ്രേക്ഷകരെ സമ്പാധിച്ചത്. ചിത്രത്തിന്റെ റിലീസിന് 6 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പുതിയ വിഡിയോയുമായി സണ്‍ പിക്‌ചേഴ്‌സ്  രംഗത്തെത്തിയിരിക്കുന്നത്‌.
ഇതുവരെ 2,400000 പേര്‍ വിഡിയോ കണ്ടു കഴിഞ്ഞു.

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.
3500ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനൊപ്പം പ്രത്യേക ഷോകളും 200ല്‍ അധികം ഫാന്‍സ് ഷോകളും കേരളത്തില്‍ ഉണ്ടാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 17,00നടുത്ത് പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് ആദ്യ ദിനം കേരളത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എട്ടുകോടി രൂപയ്ക്കാണ് സര്‍ക്കാരിന്റെ വിതരണാവകാശം കൈമാറിയതെന്നാണ് സൂചന. ഒരു തമിഴ് ചിത്രത്തിന് ഈയിനത്തില്‍ കേരളത്തില്‍ നിന്നു ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്.
ചിത്രത്തിന്റെ പുതിയ പ്രൊമോ വിഡിയോ കാണാം.