മേഴ്സലിന് ശേഷം 200 കോടി ക്ലബില്‍ തന്റെ പുതിയ ചിത്രം സര്‍ക്കാര്‍ എത്തിച്ചുകൊണ്ട് ആക്ടര്‍ വിജയ് ജോസഫ് ചരിത്രം സൃഷ്ടിക്കുന്നു. കോളിവുഡ് സിനിമയില്‍ ഇതാദ്യമായാണ് ഒരു താരത്തിന് തന്റെ രണ്ടു സിനിമകളില്‍ ഇത്രയധികം കളക്ഷന്‍ കൈവരിക്കാന്‍ സാധിക്കുന്നത്.
സര്‍ക്കാര്‍ പ്രദര്‍ശനത്തിന് എത്തിയതിന് ശേഷം വെറും 6 ദിവസം കൊണ്ടാണ് ഇത്രയധികം കളക്ഷന്‍ കൈവരിച്ചത് എന്നുള്ളതാണ് മറ്റൊരു സവിശേഷത. ഈ വാര്‍ത്ത ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വോട്ടിങ്ങ് അവകാശത്തിന്റെ പ്രാധാന്യമാണ് ചിത്രത്തിന്റെ പ്രമേയം. ഓരോ വോട്ടുകളും എത്ര വിലപ്പെട്ടതാണെന്നും അതിനോടനുബദ്ധിച്ച നിയമങ്ങള്‍ ഏതൊക്കെയാണെന്നും സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നു… ചിത്രത്തിലെ ഗാനം കേള്‍ക്കാം…