ഇളയ ദളപതി വിജയ് നായകനായെത്തുന്ന ചിത്രം സര്‍ക്കാരിന്റെ ഹിന്ദി പതിപ്പ് 24 കോടിക്ക് വിറ്റു. മുരുഗദോസാണ് സര്‍ക്കാര്‍ സംവിധാനം ചെയ്തത്. ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മൊഴിമാറ്റ അവകാശ തുകയാണ് സര്‍ക്കാര്‍ നേടിയത്. 24 കോടി ഹിന്ദി പതിപ്പിന് നേടിയ ചിത്രം തെന്നിന്ത്യയില്‍ ഇക്കാര്യത്തില്‍ ബാഹുബലി 2ന് മാത്രം പുറകിലാണ്.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ കേരള വിതരണാവകാശം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 8 കോടി രൂപയ്ക്കാണ് കൈമാറിയത്.
സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഏറെ രഹസ്യ സ്വഭാവത്തിലാണ് ചിത്രീകരിച്ചത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത്.