സര്‍ക്കാര്‍ 2 ദിവസംകൊണ്ട് 100 കോടി ക്ലബ്ബില്‍

','

' ); } ?>

ദളപതി വിജയ് നായകനായ സര്‍ക്കാര്‍ ആദ്യ 2 ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബിലെത്തി. ഏറ്റവും വേഗത്തില്‍ 50 കോടി കളക്ഷന്‍ സ്വന്തമാക്കുന്ന തമിഴ് ചിത്രമായും ഇതോടെ സര്‍ക്കാര്‍ മാറി. ഈ വര്‍ഷം റിലീസ് ദിനത്തില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായും സര്‍ക്കാര്‍ തന്നെയാണ് മുന്നില്‍. സര്‍ക്കാര്‍ രാജ്യത്താകമാനം 35 കോടിക്കു മുകളില്‍ ആദ്യ ദിനത്തില്‍ നേടിയെന്നാണ് പ്രമുഖ ബോളിവുഡ് ട്രേഡ് അനലിസ്റ്റായ സുമിത് കാദെല്‍ ട്വീറ്റ് ചെയ്തത്. രണ്‍വീര്‍ സിംഗ് നായകനായി എത്തിയ രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജുവിന്റെ കളക്ഷനാണ് സര്‍ക്കാര്‍ മറികടന്നിട്ടുള്ളത്.

എന്നാല്‍ 3740 കോടി കളക്ഷന്‍ സര്‍ക്കാരിന് ഇന്ത്യയില്‍ ആദ്യ ദിനത്തില്‍ ഉണ്ടെന്നാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. തമിഴകത്ത് മാത്രം 30 കോടി സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ നിന്ന് 6.5 കോടി ആദ്യ ദിനത്തില്‍ നേടിയിട്ടുണ്ട്. യുഎഇ, യുഎസ്എ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സ്‌ക്രീനുകളിലും ആദ്യ ദിനത്തില്‍ ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കി. എന്നാല്‍ ഇന്നലെ പ്രവൃത്തി ദിനത്തില്‍ സംസ്ഥാനത്ത് ഈവനിംഗ് ഷോകള്‍ക്ക് മാത്രമാണ് തിരക്കുണ്ടായിരുന്നത്.