
തമിഴ് സൂപ്പർ താരം കാർത്തിയെ നായകനാക്കി പി.എസ്.മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ദാര്‍ 2. ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ഒന്നാം ഭാഗം 2022 ലാണ് റിലീസ് ചെയ്തിരുന്നത്. ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ സർദാർ 2 വിലെ കാർത്തിയുടെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിൻന്റെ അണിയറ പ്രവർത്തകർ. വലിയ രീതിയിലുള്ള വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് .
സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമാണ് കാർത്തി. അത് കൊണ്ട് തന്നെ സർദാർ 2 വിനു വലിയ പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. മയക്കു മരുന്ന് കേന്ദ്രീകരിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രം ദീപാവലിക്ക് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.