“ദളപതിയുമല്ല റിബൽ സ്റ്റാറുമല്ല”; ഐഎംഡിബിയുടെ ജനപ്രിയ താരമായി സാറാ അർജുൻ

','

' ); } ?>

ഐഎംഡിബിയുടെ ഈ ആഴ്‌ചയിലെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാമതെത്തി നടി സാറാ അർജുൻ. ബുധനാഴ്ചയാണ് ഐഎംഡിബി തങ്ങളുടെ പ്രതിവാര ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ടത്. ആരാധകരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഈ റാങ്കിങ്ങ് നിശ്ചയിക്കുന്നത്. കഴിഞ്ഞയാഴ്ച്‌ച രണ്ടാം സ്ഥാനത്തായിരുന്ന സാറാ, ‘ധുരന്ധർ’ എന്ന ചിത്രത്തിൽ യാലിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഒന്നാം സ്ഥാനത്തേക്കെത്തിയിരുന്നത്.

വിജയ്, പ്രഭാസ്, അഗസ്‌ത്യ നന്ദ എന്നിവരെ പിന്തള്ളിയാണ് സാറാ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ ‘ധുരന്ധർ’ സംവിധായകൻ ആദിത്യ ധർ രണ്ടാം സ്ഥാനത്തും, നടി യാമി ഗൗതം മൂന്നാം സ്ഥാനത്തും എത്തി. വിജയ് എട്ടാം സ്ഥാനത്തും, അഗസ്ത്യ നന്ദ 12-ാം സ്ഥാനത്തും, ഭാഗ്യശ്രീ ബോർസെ 15-ാം സ്ഥാനത്തും, സിബി ചക്രവർത്തി 16-ാം സ്ഥാനത്തും, യാമി ഗൗതം 17-ാം സ്ഥാനത്തും, പ്രഭാസ് 19-ാം സ്ഥാനത്തും, ശ്രീറാം രാഘവൻ 22-ാം സ്ഥാനത്തും, താര സുതാരിയ 24-ാം സ്ഥാനത്തും, ദിൻജിത്ത് അയ്യത്താൻ 27-ാം സ്ഥാനത്തും, നിവിൻ 30-ാം സ്ഥാനത്തും, സിമർ ഭട്ടിയ 42-ാം സ്ഥാനത്തും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഏകദേശം 831 കോടി രൂപയുടെ നികുതി രഹിത വരുമാനത്തോടെ ഹിന്ദിയിൽ ഏറ്റവുമധികം വരുമാനം നേടിയ ചിത്രമായി ‘ധുരന്ധർ’ മാറിയെന്ന വിവരം നിർമാതാക്കൾ ബുധനാഴ്‌ച പുറത്തുവിട്ടിരുന്നു. 33-ാം ദിവസമായിരുന്ന ചൊവ്വാഴ്ച. 5.70 കോടി രൂപ നികുതി രഹിത വരുമാനം നേടിയതോടെ, രൺവീർ സിങ് നായകനായ ചിത്രത്തിൻ്റെ ആകെ വരുമാനം 831.40 കോടി രൂപയായി ഉയർന്നു.