
ക്രിസ്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങായ മധുരംവെപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ ഹ്യൂമർ ത്രില്ലർ ചിത്രം ‘മധുരം വപ്പ്’ അണിയറയിലൊരുങ്ങുന്നു. ബൈജു എഴുപുന്ന, സിദ്ദിഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സന്തോഷ് ഇടുക്കിയാണ്. വിവാഹത്തിന്റെ തലേദിവസം നടക്കുന്ന മധുരംവെപ്പ് ചടങ്ങിലേക്ക് എത്തുന്ന ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. അറുപിശുക്കനായ കല്യാണച്ചെക്കന്റെ അപ്പന്റെ സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളും, തുടർന്ന് കല്യാണവീട്ടിലെ ചില നിഗൂഢ സത്യങ്ങൾ ചുരുളഴിയുന്നതുമാണ് തികച്ചും രസകരമായ ശൈലിയിൽ ഈ ചിത്രം പറയുന്നത്. ‘കൂടോത്രം’ എന്ന സിനിമയുടെ തിരക്കഥയിലൂടെ ശ്രദ്ധേയനായ ആളാണ് സംവിധായകൻ സന്തോഷ് ഇടുക്കി.
ആക്ടേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ഭീമൻ രഘു, ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ, ശ്രുതി ജയൻ, മെറീന മൈക്കിൾ, ലതാ ദാസ്, ലിബിയ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മുൻനിര താരങ്ങൾക്കൊപ്പം ആർട്ടിസ്റ്റ് വർക്ക് ഷോപ്പിൽ നിന്നും കണ്ടെത്തിയ അറുപതോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി വൈറ്റിലയിലുള്ള ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ടൈറ്റിൽ ലോഞ്ചും, നടൻ സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവഹിച്ചു. അനിൽ മാത്യുവാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ചടങ്ങിൽ സംവിധായകൻ എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്സ് മോഹൻ, മെറീന മൈക്കിൾ, ലതാ ദാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചലച്ചിത്ര-അണിയറ പ്രവർത്തകരുടെ വലിയൊരു സാന്നിധ്യം തന്നെ ചടങ്ങിലുണ്ടായിരുന്നു.
ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം + ജയ്സൺ ജോൺ, ഛായാഗ്രഹണം + ജിസ്മിൻ സെബാസ്റ്റ്യൻ. എഡിറ്റിംഗ് – ജ്യോതിഷ് കുമാർ. കലാ സംവിധാനം + രാജീവ് കോവിലകം. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ-കുമാർ എടപ്പാൾ, സ്റ്റിൽസ്- രാജീവ് അഴിയൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പിൽ,
പ്രൊജക്റ്റ് ഡിസൈൻ+ സേതു അടൂർ. പ്രൊഡക്ഷൻ കൺട്രോളർ-ഏ.ഡി ശ്രീകുമാർ. ജൂൺ പന്ത്രണ്ടു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂർത്തിയാകും. സഞ്ചോ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ് –