ബോളിവുഡ് താരം സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍എസ്പി) എന്ന പാര്‍ട്ടിയില്‍ താരം അംഗത്വം എടുക്കും. പത്ത് വര്‍ഷം മുന്‍പ് സമാജ്വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും അത് രാഷ്ട്രീയ വിജയമായിരുന്നില്ല. തുടര്‍ന്ന് ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് എത്തുന്നത്.
സെപ്റ്റംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ മഹാദേവ് ജന്കര് ആണ് അറിയിച്ചത്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി. ധന്ഗര് വിഭാഗത്തെ കേന്ദ്രീകരിച്ചാണ് ആറ് എംഎല്‍എമാരുള്ള രാഷ്ട്രീയ സമാജ് പക്ഷ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.
2009ല്‍ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്നെങ്കിലും മത്സരിച്ചില്ല. അനധികൃതമായി ആയുധം കൈവെച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. തുടര്‍ന്ന് ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയ ദത്ത് മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു.