യൂട്യൂബ് ചാനലിലൂടെ ഫോട്ടോഷൂട്ടുമായി സാനിയ

ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായ സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ആയിരുന്നു. ബാലതാരവും സഹതാരവും ഒക്കെകയായി എത്തിയ സാനിയ ഇയ്യപ്പന്‍ സോഷ്യല്‍മീഡിയയിലേയും പ്രിയതാരമാണ്. ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ ഇഷ തല്‍വാറിന്റെ ചെറുപ്പ കാലം അഭിനയിച്ച് കൊണ്ടാണ് സാനിയ ഇയ്യപ്പന്‍ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മികച്ച നര്‍ത്തകിയും മോഡലും ആയ താരം ഡി ഫോര്‍ ഡാന്‍സ് എന്ന മഴവില്‍ മനോരമ നടത്തിയ ഷോയില്‍ മത്സരാര്‍ത്ഥി ആയി എത്തി ശ്രദ്ധ നേടിയ താരം കൂടി ആണ്. ശാലീന സുന്ദരികള്‍ ഒട്ടേറെ ഉള്ള മലയാളം സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും മടിയില്ലാത്ത താരം ആണ് സാനിയ. സാനിയ നടത്തുന്ന ഫോട്ടോഷൂട്ടുകള്‍ എന്നും ആരാധകര്‍ക്ക് ആവേശം ആയിട്ടുള്ളത് തന്നെ ആണ്. അത്തരത്തില്‍ ഉള്ള ഒരു ഫോട്ടോഷൂട് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. സാനിയ തന്റെ യൂട്യൂബ് ചാനലില്‍ കൂടി ആണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

തുടര്‍ന്ന് അപ്പോത്തിക്കരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തില്‍ എത്തിയ സാനിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ ബാല്യകാലവും അഭിനയിച്ചു. എന്നാല്‍ സാനിയ എന്ന അഭിനേതാവ് ശ്രദ്ധ നേടിയത് ക്വീന്‍ എന്ന ചിത്രത്തില്‍ ചിന്നു എന്ന നായിക വേഷത്തില്‍ എത്തിയതോടെ ആയിരുന്നു. കൂടാതെ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തില്‍ ജാന്‍വി എന്ന കഥാപാത്രത്തില്‍ കൂടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.