‘ചോല’ എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന് തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
സനല്‍കുമാര്‍ ശശിധരന് തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു. അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും.
‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം സനല്‍കുമാര്‍ ശശിധരനെ തേടിയെത്തിയിരുന്നു. ‘ചോല’യിലെ ശബ്ദം ഡിസൈന്‍ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും സനല്‍കുമാര്‍ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്.