
തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി നടി സംയുക്ത. സംയുക്തയുടെ തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്ന ബാലയ്യയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇരുവരും ചേർന്ന് ഒരു പരസ്യ പരിപാടിയിൽ അഭിനയിക്കാൻ എത്തിയതായിരുന്നു. അവിടെ നിന്നും മടങ്ങുമ്പോൾ ബാലയ്യ സംയുകതയെ കാണുകയും ഇരുവരും പരസ്പരം ആശ്ലേഷിച്ചതിനു ശേഷം ബാലയ്യ നടന്നു നീങ്ങിയപ്പോൾ സംയുക്ത അദ്ദേഹത്തിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയായിരുന്നു. ശേഷം സംയുക്തയുടെ തലയിൽ കൈ വച്ച് ബാലയ്യ അനുഗ്രഹിക്കുകയും ചെയ്തു.
അയ്യപ്പനും കോശിയും എന്ന മലയാളത്തിലെ വിജയ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഭീംല നായകിലൂടെ ആയിരുന്നു സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം. സംയുക്തയുടെ ബഹുമാനപൂർവമുള്ള പെരുമാറ്റത്തെ പുകഴ്ത്തുകയാണ് തെലുങ്ക് പ്രേക്ഷകർ. തെലുങ്കിൽ കൈ നിറയെ സിനിമകളുമായാണ് സംയുക്തയുടെ വിജയയാത്ര.