1976 ലെ വിമാനത്തിനും അതെ നമ്പർ; ചർച്ചയായി നടി റാണിചന്ദ്രയുടെ മരണം

','

' ); } ?>

ചർച്ചയായി 1976 ൽ ആദ്യത്തെ മിസ് കേരളയായ നടി റാണിചന്ദ്ര അടക്കം 95 യാത്രക്കാർ കൊല്ലപ്പെട്ട മുംബൈ–മദ്രാസ് ഇന്ത്യൻ എയർലൈൻസ് വിമാനാപകടം. അഹമ്മദാബാദിലെ എയർ ഇന്ത്യ 171 നമ്പർ വിമാനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് സംഭവം വീണ്ടും ചർച്ചയായിരിക്കുന്നത്.

1976 ഒക്ടോബർ 12നായിരുന്നു വിമാന ദുരന്തമുണ്ടായത്. ഇന്ത്യൻ എയർലൈൻസിന്റെ വിമാനം മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന്റ എഞ്ചിന് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ റാണിചന്ദ്രയും റാണിയുടെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളും ഉൾപ്പടെയുള്ള 89 യാത്രക്കാരും ആറ് ജീവനക്കാരും കൊല്ലപ്പെട്ടു. ആ വിമാനത്തിന്റെയും നമ്പർ 171 എന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്.

റാണിചന്ദ്രയുടെ വിയോഗത്തെച്ചൊല്ലി അന്ന് ഏറെ നിഗൂഢതകളും ഉയർന്നിരുന്നു. ദുബായ് അടക്കം അഞ്ചു രാജ്യങ്ങളിലെ നൃത്ത പരിപാടികള്‍ക്ക് ശേഷമായിരുന്നു റാണിചന്ദ്ര മുംബൈയിൽ എത്തിയത്. ഈ പരിപാടികളെല്ലാം കൊല്ലം കാരാളിമുക്ക് സ്വദേശിയായ സജാദ് തങ്ങൾ ആയിരുന്നു സംഘടിപ്പിച്ചത്. ചില തിരക്കുകൾ മൂലം സംഘാടകനായ സജാദിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. തന്നിലേക്ക് അന്വേഷണം വരുമോ എന്ന ഭയന്ന സജാദ് നാട്ടിലേക്ക് മടങ്ങിയതുമില്ല. എന്നാൽ ഈ അപകടത്തിൽ സജാദും കൊല്ലപ്പെട്ടുവെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചിരുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2021 ലാണ് സജാദ് തിരികെ കേരളത്തിലെത്തിയത്.