കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിരഞ്ജ് മണിയന്‍പിള്ള രാജുവിനെ കേന്ദ്രകഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന കാമ്പസ് ചിത്രം സകല കലാശാലയുടെ ചിത്രീകരണം തൃശ്ശൂരില്‍ പുരോഗമിക്കുകയാണ്.ചിത്രത്തില്‍ കോമഡി പകരാന്‍ ഒരുപിടി കോമഡി താരങ്ങളാണ് അണിനിരക്കുന്നത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, ശ്രീകാന്ത് മുരളി, വുഹൈദ് കുക്കു, തമിഴ് താരം രമേശ് തിലക് എന്നിവര്‍ക്കൊപ്പം നാല്പ്പതോളം പുതുമുഖങ്ങളും എത്തുന്നു. ഷാജി മൂത്തേടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് ബഡായിബംഗ്ലാവിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസും ചേര്‍ന്നാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് എബി ടോം സിറിയക്കാണ്. ഛായാഗ്രാഹണം മനോജ് പിള്ള.
നിരഞ്ജ് മണിയന്‍പിള്ള രാജു നായകനാകുന്ന സകല കലാശാലയുടെ ലോക്കേഷന്‍ ചിത്രങ്ങള്‍
','' );
}
?>