
സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഏപ്രിൽ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിൽ ആരംഭം കുറിച്ചു. ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കനകരാജ്യം എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും ത്രില്ലർ ജോണറിൽ പ്രേഷകർക്കു വിസ്മയമായ ആസാദി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുകയും ചെയ്ത വ്യക്തിയാണ് സാഗർ.
ഇടപ്പള്ളി അഞ്ചു മന ദേവീ ക്ഷേത്രത്തിൽ അണിയറപ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ നടന്ന ലളിതമായ പൂജാ ചടങ്ങുകളോടെയായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. എസ്. എൻ. തോട്ട്സിൻ്റെ ബാനറിൽ പ്രദീപ് മഞ്ജുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജുറുപ്പ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പുജാചടങ്ങുകൾ അരങ്ങേറിയത്. നിർമ്മാതാവ് പ്രദീപ് മഞ്ജു സ്വിച്ചോൺ കർമ്മം നിർമ്മഹിച്ചു. ബേബി തൻവി പ്രദീപ് ഫസ്റ്റ് ക്ലാപ്പും നൽകി.
ബോബൻ സാമുവൽ ;ജീൻ പോൾ ലാൽ (ജൂനിയർ ലാൽ ) അഭിരാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ്. മെയ് മധ്യത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും തിരുവനന്തപുരത്തുമായി പൂർത്തിയാകും. സാധാരണ മനുഷ്യൻ്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇതു തികച്ചും റിയലിസ്റ്റിക്കായും ത്രില്ലർ ജോണറിലുമായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ. മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സാന്നിധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
സൈജുക്കുറുപ്പ്, ശ്രീനാഥ് ഭാസി, വിജയരാഘവൻ, അൽത്താഫ് സലിം, ജീൻ പോൾ ലാൽ, (ജൂനിയർ ലാൽ ) സുധീഷ്, സുധി കോപ്പ ഉണ്ണി ലാലു, എന്നിവരാണ് ഈ ചിത്രത്തില പ്രധാന താരങ്ങൾ. മികച്ച വിജയം നേടി പ്രദർശനം തുടരുന്ന മോഹിനിയാട്ടത്തിനു ശേഷം സൈജുറുപ്പ് പ്രധാന വേഷത്തിലെന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിക്കുന്നു.
സംഗീത- സെയ്ത് മുഹമ്മദ്. ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി . എഡിറ്റിംഗ് – ഷഫീഖ്. പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റെണി ഏലൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് . അസ്സോസ്സിയേറ്റ് ഡയറക്ടേർസ് .- ടി.ജി. രാജേഷ്, അഖിൽ കഴക്കൂട്ടം, വാഴൂർ ജോസ്