നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം എനചിത്രത്തിന്റെ ചിത്രീകരണം മൂക്കന്നൂര്‍ എം.ഐ.ജി.ഹോസ്പിറ്റലില്‍ നടന്നുവരുന്നു. മാര്‍ച്ച് പത്തിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അന്നുമുതല്‍ ഇതേലൊക്കേഷന്‍ തന്നെയാണ് ചിത്രീകരണവും ഒരാഴ്ച്ച തുടര്‍ച്ചയായി ഈ ഹോസ്പിറ്റല്‍ തന്നെയാണ് ലൊക്കേഷനെന്ന് സംവിധായകന്‍ കൃഷ്ണദാസ് മുരളി പറഞ്ഞു.പത്തിന് ചിത്രീകരണത്തിനിടയില്‍ ലഞ്ച് ബ്രേക്ക് ആകുന്നതിനു തൊട്ടു മുമ്പായിട്ടാണ് സംവിധായകന്റെ അറിയിപ്പു വന്നത്
‘ ഇന്ന് നമ്മുടെ നായകനായ സൈജുക്കുറുപ്പിന്റെ ജന്‍മദിനമാണ്. ചെറിയ രീതിയില്‍ നമ്മള്‍ ഇത് ആഘോഷിക്കുന്നു.ലഞ്ചു ബ്രേക്ക് പറഞ്ഞതോടെ ചിത്രീകരണം നടന്നുവന്ന ഫ്‌ലോറില്‍ എല്ലാവരും ഒത്തുചേര്‍ന്നു.
സായ്കുമാറായിരുന്നു സൈജുവിനൊപ്പം ഇവിടെ അഭിനയിച്ചത്. കേക്കുമുറിച്ച് സായ് കുമാറാണ് സൈജുവിന് ആദ്യം നല്‍കി ആശംസ നേര്‍ന്നത്.നിര്‍മാതാവ് തോമസ് തിരുവല്ലാ , സൈജുവിന്റെ ഭാര്യയും നിര്‍മ്മാതാവുമായ അനുപമ.ബി. നമ്പ്യാര്‍, സംവിധായകന്‍ കൃഷ്ണദാസ് മുരളി എന്നിവരടക്കമുള്ളവരും സൈജുവിന് ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് സൈജുവിന്റെ നന്ദി പ്രകാശനവുമുണ്ടായി.ഈ ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ് സൈജുക്കുറുപ്പ്.തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വാഴൂര്‍ ജോസ്.