ഒന്നര ലക്ഷം മില്യന്‍ കാഴ്ച്ചക്കാരുമായി ഒരു കട്ടില്‍ ഒരു മുറിയുടെ ലിറിക്കില്‍വീഡിയ ഗാനം

ഷാനവാസ്.കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിലെ നെഞ്ചിലേ എന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുണ്ടാക്കിയിരിക്കുന്നത്.ഒന്നരലക്ഷം മില്യന്‍ കടന്നിരിക്കുകയാണ് ഈ ഗാനത്തിന്റെ കാഴ്ച്ചക്കാര്‍.യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിം ഷാ, പ്രിയംവദാ കൃഷ്ണ എന്നിവരാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.ഇവര്‍ക്കൊപ്പം തന്നെ പൂര്‍ണ്ണിമ ഇന്ദ്രജിത്തും ഈ ഗാനത്തിന്റെ ഭാഗഭാക്കാകുന്നുണ്ട്.പൂര്‍ണ്ണിമയുടെ രംഗങ്ങള്‍ ഏറെ കൗതുകം പരത്തുന്നതുമാണ്.

ഏറെ പ്രത്യേകത നിറഞ്ഞതാണ് ഈ ടൈറ്റില്‍ ചിത്രം പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ മാത്രമാണ് .ഈ ടൈറ്റിലും സിനിമയുമായുള്ള ബന്ധം പ്രേക്ഷകര്‍ക്ക് മനസ്സിലാവുകയുള്ളൂ..ഉദ്വേഗത്തിന്റെ നിഴലില്‍ക്കൂടിയാണ് ഈ ചിത്രത്തിന്റെ അവതരണം.വിജയരാഘവന്‍, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, ഗണപതി, രഘുനാഥ് പലേരി, ഉണ്ണിരാജാ, മനോഹരി ജോയ്, തുഷാര പിള്ള, ഹരിശങ്കര്‍, എന്നിവരും പ്രധാന താരങ്ങളാണ്.രഘുനാഥ് പലേരിയുടേതാണു തിരക്കഥ,ഗാനങ്ങള്‍ – അന്‍വര്‍ അലി , രഘുനാഥ് പലേരി,സംഗീതം – അങ്കിത് മേനോന്‍ വര്‍ക്കി,ഛായാഗ്രഹണം. എല്‍ദോസ് ജോര്‍ജ് ‘എഡിറ്റിംഗ് മനോജ് സി.എസ്.കലാസംവിധാനം -മേക്കപ്പ് .