“ഇതൊന്നും എഐ അല്ല, യഥാർത്ഥ ചിത്രങ്ങളാണ്’; AI ചിത്രങ്ങളിൽ പ്രതികരിച്ച് സായ് പല്ലവി

','

' ); } ?>

തന്റെ പേരിൽ പ്രചരിച്ച ബിക്കിനി ചിത്രങ്ങൾക്ക് മറുപടിയുമായി നടി സായ് പല്ലവി രംഗത്ത്. സഹോദരി പൂജയ്ക്കൊപ്പം കടൽ തീരത്ത് അവധി ആഘോഷിക്കുന്നതിന്റെ യഥാർത്ഥ ചിത്രങ്ങളും വിഡിയോയുമാണ് സായ് പല്ലവി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. “ഇതൊന്നും എഐ അല്ല, യഥാർത്ഥ ചിത്രങ്ങളാണ്’ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കുള്ള മറുപടി താരം നൽകിയത്.

എ.ഐ ഉപയോഗിച്ച്‌ എഡിറ്റ് ചെയ് വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സായ് പല്ലവി തന്നെ നേരിട്ട് എത്തിയത്. കടലിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നതും കറുത്ത കണ്ണട വച്ച് ബീച്ചിൽ വിശ്രമിക്കുന്നതിൻ്റെയും ചിത്രങ്ങൾ ഇതിലുണ്ട്. സായിയും പൂജയും ചേർന്നുള്ള സെൽഫികളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുപോലെയുള്ള ബിക്കിനി ചിത്രങ്ങൾ ഇല്ല.

സായ് പല്ലവി നീന്തൽ വേഷത്തിൽ കടലിൽ നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സഹോദരി പൂജ പങ്കു വെച്ചിരുന്നു. ഇത് ചിലർ എ.ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ‘ബിക്കിനി ചിത്രങ്ങൾ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ താരത്തിൻ്റെ സിനിമയിലെ ഇമേജും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്‌ത്‌ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. എന്നാൽ, താരത്തിന്റെ ആരാധകരും സിനിമാ ലോകത്തെ പലരും സായ് പല്ലവിക്ക് പിന്തുണയുമായി എത്തി. അവധിക്കാലത്ത് എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്‌തിപരമാണ് എന്നും ഓൺ-സ്ക്രീൻ ഇമേജും വ്യക്‌തിജീവിതവും രണ്ടാണ് എന്നും ആരാധകർ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് യഥാർത്ഥ അവധിക്കാല ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് സായ് പല്ലവി പ്രതികരിച്ചത്. സായി പല്ലവിക്കും സഹോദരിക്കും പിന്തുണയുമായി നിരവധിപേരാണ് വിഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.