എന്ത് ദുരന്തം ആണ് ഈ പുള്ളിക്കാരന്‍

','

' ); } ?>

മനോരമ ന്യൂസ്‌ചാനലിലെ നോരെ ചൊവ്വേ എന്ന പരിപാടിയില്‍ വിദ്യാധരന്‍ മാസ്റ്ററുടെ അഭിമുഖത്തിലെ ചോദ്യങ്ങളെ വിമര്‍ശിച്ച് സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ ബാലു. ജോണി ലൂക്കോസിന്റെ ചോദ്യങ്ങളാണ് സച്ചിന്‍ ബാലുവിനെ ചൊടിപ്പിച്ചത്. എന്ത് കൊണ്ട് അവസരങ്ങള്‍ ഇല്ല?. അതില്‍ വിഷമം ഇല്ലേ?. മലയാളികള്‍ അംഗീകരിച്ചില്ലേ?. സംയമനത്തോടെ ഉത്തരം പറഞ്ഞാല്‍ പിന്നെയും അതേ ചോദ്യങ്ങള്‍ രൂപം മാറ്റി ചോദിക്കുന്നുവെന്ന് സച്ചിന്‍ വിമര്‍ശിക്കുന്നു. അവാര്‍ഡുകളുടെ എണ്ണം നോക്കിയല്ല മനുഷ്യന്‍ പാട്ടുകളെയും പാട്ടുകാരെയും സ്‌നേഹിക്കുന്നത് എന്ന് ഇവരൊക്കെ എപ്പോഴാണ് ഇനി തിരിച്ചറിയുകയെന്ന് ചോദിച്ചാണ് സച്ചിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ.

‘എന്ത് ചോദ്യങ്ങള്‍ ആണ് ഇദ്ദേഹം ചോദിക്കുന്നത്. എന്ത് കൊണ്ട് അവസരങ്ങള്‍ ഇല്ല?. അതില്‍ വിഷമം ഇല്ലേ?. മലയാളികള്‍ അംഗീകരിച്ചില്ലേ?.
വിദ്യാധരന്‍ മാസ്റ്ററെ മലയാളികള്‍ക്ക് അറിയാം എന്ന് ഈ മനുഷ്യന് അറിയാത്തതാണോ?. സംയമനത്തോടെ ഉത്തരം പറഞ്ഞാല്‍ പിന്നെയും അതേ ചോദ്യങ്ങള്‍ രൂപം മാറ്റി ചോദിക്കുന്നു. എന്ത് ദുരന്തം ആണ് ഈ പുള്ളിക്കാരന്‍. അവാര്‍ഡുകളുടെ എണ്ണം നോക്കിയല്ല മനുഷ്യന്‍ പാട്ടുകളെയും പാട്ടുകാരെയും സ്‌നേഹിക്കുന്നത് എന്ന് ഇവരൊക്കെ എപ്പോഴാണ് ഇനി തിരിച്ചറിയുക’.

തൃശ്ശൂര്‍ ജില്ലയില്‍ ആറാട്ടുപുഴ എന്ന പ്രദേശത്ത് മംഗളാലയത്തില്‍ ശങ്കരന്‍, തങ്കമ്മ എന്നിവരുടെ ഏഴു മക്കളില്‍ മൂത്തവനായി ജനിച്ചു. ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിക്കാന്‍ ആരംഭിച്ച വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതസംവിധായകന്‍ ആകുന്നത് ബലിയാടുകള്‍ നാടകത്തില്‍ മോഹങ്ങള്‍ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടേയാണ്. 1984ല്‍ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു. രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു. സംവിധായകന്‍ അമ്പിളിയുടെ ആദ്യചിത്രമായ വീണപൂവ് എന്ന ചിത്രത്തിലെ പാട്ടുകളും വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതസംവിധാനം ചെയ്ത ചിത്രമാണ്. എന്റെ ഗ്രാമം ഭൂതക്കണ്ണാടി എന്ന ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളായും വേഷമിട്ടിട്ടുണ്ട്.

https://www.facebook.com/sachin.balu.96/posts/3946719118728953