റിലീസിന് തൊട്ടുപിന്നാലെ ‘സഹോ’ ഇന്റര്‍നെറ്റില്‍

','

' ); } ?>

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. സിനിമകളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിക്കുന്ന തമിള്‍ റോക്കേഴ്‌സ് തന്നെയാണ് ഇത്തവണ സാഹോയ്ക്കും വില്ലനായിരിക്കുന്നത്.

ഇന്നു രാവിലെയാണ് പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷങ്ങളില്‍ എത്തുന്ന സാഹോ തിയേറ്ററുകളില്‍ എത്തിയത്. ബിഗ് ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫിസില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഡൗണ്‍ലോഡ് ലിങ്കുകള്‍ ഏതു വിധേയനും തടയാനുള്ള ശ്രമത്തിലാണ് സാഹോയുടെ അണിയറപ്രവര്‍ത്തകര്‍. ഇതിനായി ഔദ്യോഗിക ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ അജിത് നായകനായ ‘നേര്‍കൊണ്ട പാര്‍വൈ’, അക്ഷയ് കുമാറിന്റെ ‘മിഷന്‍ മംഗള്‍’ എന്നിവയും തമിള്‍റോക്കേര്‍സ് ചോര്‍ത്തിയിരുന്നു

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് സാഹോ ഒരേസമയം റിലീസ് ചെയ്തത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുജീത്ത് അണിയിച്ചൊരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മലയാളി താരം ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.