ഷോജി സെബാസ്റ്റ്യന്റെ ‘റൂത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ഡ്രിയ ക്രിയേഷന്‍സ് ഇന്‍ര്‍നാഷണല്‍ നിര്‍മ്മിച്ച് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രമായ റൂത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്.

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ദ്ധരും മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. രാജസ്ഥാനില്‍ ചിത്രീകരിച്ച് പെണ്‍ഭ്രൂണഹത്യയുടെ കഥ പറഞ്ഞ ‘പിപ്പലാന്ത്രി’ എന്ന ചിത്രത്തിന് ശേഷം ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്.ചിത്രീകരണം ഈ മാസം 30 ന് പീരുമേട്ടില്‍ ആരംഭിക്കും.