തെലുങ്ക് സിനിമയിലെ മുഖ്യധാര നടന്മാരായ രാം ചരണും, ജൂനിയര്‍ എന്‍ റ്റി ആറും, സംവിധായകന്‍ രാജമൗലിയും ഒന്നിക്കുന്ന ചിത്രം RRR ന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ പൂജയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി റാണ ഡഗ്ഗുപതി, പ്രഭാസ്, മെഗാസ്റ്റാര്‍ ചിരഞ്ജീവി എന്നിവര്‍ എത്തിയിരുന്നു.
ചിത്രത്തിന്റെ ആദ്യത്തെ ദൃശ്യം പൂര്‍ത്തിയാക്കിയാക്കിയ വാര്‍ത്ത, നിര്‍മ്മാതാക്കളായ DVV എന്റര്‍റ്റെയ്ന്‍മെന്റ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിലെ പ്രശസ്ത ഷൂട്ടിങ്ങ് ലൊക്കേഷനായ ലിംഗംപള്ളിയിലെ അലൂമിനിയം ഫാക്ടറിയുടെ പരിസരങ്ങളില്‍ വെച്ചാണ് ഷൂട്ടിങ്ങ് ഇപ്പോള്‍ നടക്കുന്നത്.
കൃത്യമല്ലാത്ത കണക്കുകള്‍ പ്രകാരം 250 കോടിയോളം രൂപ ബഡ്ജറ്റിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2020 ഓടെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് തിയ്യേറ്ററിലെത്തുക.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ദൃശ്യം കാണാം.
ACTION!!
The first shot of the MASSIVE MULTISTARRER has been DONE. #RRRShootBegins @tarak9999 #RamCharan @ssrajamouli @srinivas_mohan @DOPSenthilKumar @DVVMovies pic.twitter.com/eUkWYuFRZF
— RRR Movie (@RRRMovie) November 19, 2018