പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പ് ….

','

' ); } ?>

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഉജ്വല വിജയത്തെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്.പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്നെന്നും ,മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്നെന്നും അദ്ദേഹം കുറിച്ചു.

റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍

അഭിനന്ദനങ്ങള്‍

അറിയാമായിരുന്നു….. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.

അറിയാമായിരുന്നു…. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്

അറിയാമായിരുന്നു….. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്

അറിയാമായിരുന്നു…. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്

അറിയാമായിരുന്നു… ഈ ചെങ്കോട്ടയുടെ കരുത്ത്

ഈ കൊടിയടയാളത്തിലെ സത്യം

ഈ ചുവപ്പന്‍ വിജയം!