റോഷന്‍ മാത്യു നിമിഷാസജയന്‍ ചിത്രം ആരംഭിച്ചു

ജാകന്‍, സാന്‍ഡ് വിച്ച്, ഡേവിഡ് ആന്റ് ഗോലിയാത്ത്, ഡോള്‍ഫിന്‍ ബാര്‍, കാറ്റും മഴയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ എം.സി.അരുണ്‍ എ ബ്രോണ്‍ മീഡിയാ ഇന്റെര്‍നാഷണലുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി പതിനാറ് ബുധനാഴ്ച്ച കുമരകത്ത് ആരംഭിച്ചു. ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിന്‍ ജോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ പ്രസാദ് ഹെബ്രോണാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍. അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും, ചലച്ചിത്ര പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ലളിതമായി നടന്ന ചടങ്ങില്‍ എം.സി.അരുണും അജിമേടയിലും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണു തുടക്കമിട്ടത്.

തുടര്‍ന്ന് ലിജിന്‍ ജോസ്, നജീം കോയാ, റോഷന്‍ മാത്യു.നിമിഷാസജയന്‍ ,ബിനുകുമാര്‍, ടോമി വര്‍ഗീസ്, എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. പ്രശസ്ത നിര്‍മ്മാതാവ് സുബൈര്‍ ( വര്‍ണ്ണചിത്ര) സ്വിച്ചോണ്‍ കര്‍മ്മവും, ശിവപ്രസാദ് (എബ്രോണ്‍ മീഡിയാ ഇന്റര്‍നാഷണല്‍ ) ഫസ്റ്റ് ക്ലാപ്പും നല്‍കി. നിമിഷാസജയന്‍ ആദ്യ ഷോട്ടില്‍ അഭിനയിച്ചു. ഒരു ത്രില്ലര്‍ സിനിമയാണ് ലിജിന്‍ ജോസ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവും നിമിഷാസജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഗുരു സോമസുന്ദരം ( മിന്നല്‍ മുരളി ഫെയിം), ടിനി ടോം, ലെന, ജാഫര്‍ ഇടുക്കി, ജിയോബേബി, നിസ്താര്‍ അഹമ്മദ്, പ്രമോദ് വെളിയനാട്, സജിന്‍ ചെറുകയില്‍ (സൂപ്പര്‍ ശരണ്യാ ഫെയിം) ഷാജു കുരുവിള, നീരജാ, ഭദ്രാ, സിന്‍സ്, ബേബി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രചന. നജീം കോയ, അന്‍വര്‍ അലിയുടെ ഗാനങ്ങള്‍ക്ക് ഷഹബാസ് അമന്‍ ഈണം പകര്‍ന്നിരിക്കുന്നു. അലക്‌സ് ജെ.പുളിക്കല്‍ ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – ബാവ, മേക്കപ്പ് രതീഷ് അമ്പാടി, കോസ്റ്റ്യം – ഡിസൈന്‍. അരുണ്‍ മനോഗര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – സുമേഷ് മുണ്ടക്കല്‍, സാന്‍വിന്‍ സന്തോഷ്, സഹസംവിധാനം ആരോമല്‍ ശിവ, അരുണ്‍ കെ.എസ്. എക്‌സിക്യട്ടീവ് പ്രൊഡ്യൂസേര്‍സ്.ബിനുകുമാര്‍ – രതീഷ് സുകമാരന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – ടോമി വര്‍ഗീസ്.

പ്രൊഡക്ഷന്‍ മാനേജര്‍ – ഷൈന്‍ ഉടുമ്പുഞ്ചോല, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് – സജി കോട്ടയം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍. കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പി ആര്‍ ഒ വാഴൂര്‍ ജോസ്. ഫോട്ടോ .മോഹന്‍ സുരഭി.