“രോണു ഒന്നും വെളിപ്പെടുത്തിയിട്ടില്ല, മക്കളെയും മരിച്ചു പോയ ഭർത്താവിനെയും ഓർത്ത് മിണ്ടാതിരിക്കുകയാണ് ” . പ്രിയദർശിനി മേനോൻ

','

' ); } ?>

സീരിയൽ സംവിധായകൻ ആദിത്യൻ്റെ ഭാര്യ രോണു നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയായിരിക്കെ ശ്രദ്ധേയമായി നടി പ്രിയദർശിനി മേനോൻ്റെ വാക്കുകൾ. രോണുവിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള അവതാരകയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം. “രോണു ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നും, മക്കളെയും മരിച്ചു പോയ ഭർത്താവിനെ ഓർത്തും ഒന്നും മിണ്ടാതെ ഇരിക്കുകയാണെന്നും പ്രിയദർശിനി വ്യക്തമാക്കി”. ‘സീരിയൽ ടുഡേ’എന്ന യുട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു താരം. രോണുവിന്റെ വെളിപ്പെടുത്തലുകൾ നടന്നതും ഇതേ യൂട്യൂബ് ചാനലിലായിരുന്നു.

“രോണു ഒന്നും പറഞ്ഞിട്ടില്ല. രോണുവിൻ്റെ മക്കളെ ഓർത്തും, മരിച്ചു പോയ ഭർത്താവിനെ ഓർത്തും അവർ മിണ്ടാതെയിരിക്കുകയാണ്. അതിന് ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷേ, ആദിത്യൻ എന്ന വ്യക്തിയെ സംവിധായകന്റെ ചെയറിൽ ഇരിക്കുമ്പോൾ ബഹുമാനിച്ചിരുന്നെങ്കിലും, മനുഷ്യനായിട്ട് എനിക്ക് അവരെ അംഗീകരിക്കാനായിട്ടില്ല. ആസ് എ ഹ്യൂമൺ ബീയിങ് ഹീ ഈസ് വെരി ബാഡ്”. പ്രിയദർശിനി പറഞ്ഞു

“ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്കയാളെ അംഗീകരിക്കാനാവില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്റെ കമ്മിറ്റ്മെന്റ് കൊണ്ടാണ് ആ സീരിയൽ വിട്ടുപോകാതെ തുടർന്നത്. സംവിധായകന്റെ മോശം പെരുമാറ്റം കൊണ്ട് മാത്രമാണ് ഒടുവിൽ ആ സീരിയൽ നിർത്തേണ്ടി വന്നത്. സെറ്റിൽ ആരും എന്നോട് മിണ്ടുമായിരുന്നില്ല. പറയാൻ കഴിയാത്തവിധം എനിക്ക് അനുഭവിക്കേണ്ടി വന്നു. ‘നോ’ പറയേണ്ടിടത്ത് ‘നോ’ പറഞ്ഞാൽ ഒറ്റപ്പെടും എൻഎന്നിക്ക് മനസ്സിലായി. പിന്നെ ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീ തന്നെയാണ്. വാനമ്പാടി ലൊക്കേഷനിൽ ഉണ്ടായിരുന്നവർക്ക് എല്ലാം അറിയാം. എന്നെ ഒറ്റപെടുത്ത കൂട്ടുനിന്നതൊക്കെ സെറ്റിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ്”. പ്രിയ ദർശിനി കൂട്ടിച്ചേർത്തു.