“എത്ര വലിയ നടനാണെങ്കിലും മലയാളികൾ അംഗീകരിക്കില്ല, മലയാളികൾ ട്രോളാൻ മാത്രം അറിയുന്ന ആളുകൾ”; റോണ്‍സണ്‍

','

' ); } ?>

എത്ര വലിയ നടനാണെങ്കിലും മലയാളികൾ അംഗീകരിക്കില്ലെന്ന് തുറന്നു പറഞ്ഞ് നടൻ റോണ്‍സണ്‍. മലയാളികൾ ട്രോളാൻ മാത്രം അറിയുന്ന ആളുകൾ അല്ലേയെന്നും റോണ്‍സണ്‍ പരിഹസിച്ചു. തെലുങ്ക് ചിത്രം അഖണ്ഡ 2 വിൽ ബാലയ്യക്ക് വില്ലനായാണ് ഏറ്റവുമൊടുവിൽ റോൺസൺ വേഷമിട്ടിരുന്നത്. ചിത്രത്തിന് കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതിന്റെ ഭാഗമായായിരുന്നു താരത്തിന്റെ പ്രതികരണം.

‘മലയാളികൾ ട്രോളാൻ മാത്രം അറിയുന്ന ആളുകൾ അല്ലേ. പണ്ടൊക്കെ വീട്ടിലേക്ക് പോകുന്ന വഴി മതിലിന് മുകളിൽ ഒരുപാട് പയ്യന്മാർ ഇരിക്കുന്നുണ്ടാകും, അതേ പയ്യന്മാരാണ് ഇപ്പോൾ ട്രോൾ ചെയ്യുന്നത്. നെഗറ്റീവ് കമ്മന്റ് ഇടുന്നതും ട്രോൾ ചെയ്യുന്നതും അതേ പയ്യന്മാർ തന്നെയാണ്. കവലയിൽ കൂടിയിരിക്കുന്ന ടീം തന്നെയാണ് ചെയ്യുന്നത്. അല്ലാതെ തിരക്കുള്ള ആളുകൾക്ക് ഇതിനൊന്നും സമയം ഇല്ല, വല്ലപ്പോഴും സോഷ്യൽ മീഡിയ നോക്കിയാൽ ആയി,’ റോൺസൺ വിൻസെന്റ് പറഞ്ഞു.

“മാത്രമല്ല ഏത് വലിയ സൂപ്പർ സ്റ്റാർ ആണെങ്കിലും മലയാളികൾ അംഗീകരിക്കില്ല. എത്ര സിനിമ ചെയ്താലും, ഏത് സൂപ്പർ സ്റ്റാർ ആയാലും അവിടെ ലഭിക്കുന്ന അംഗീകാരം ഇവിടെ ലഭിക്കില്ല. ഇവിടുത്തെ എത്ര വലിയ താരങ്ങൾ ആയാലും കിട്ടില്ല,’ റോൺസൺ വിൻസെന്റ് കൂട്ടിച്ചേർത്തു.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് റോണ്‍സണ്‍. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നടന്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേ സമയം അഖണ്ഡ 2 തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മൂന്ന് മണിക്കൂർ നേരത്തെ ടോർച്ചർ സഹിക്കാൻ പറ്റില്ല എന്നാണ് ഭൂരിഭാ​ഗം പേരും ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. അഖണ്ഡ 2 മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ടോർച്ചർ! മസ്തിഷ്ക മരണം സംഭവിച്ച പോലെയുള്ള എഴുത്ത്, ക്രിഞ്ച് ഡയലോ​ഗുകൾ, ദിശാബോധമില്ലാത്ത തിരക്കഥ, നിലാവാരമില്ലാത്ത വിഎഫ്എക്സ്, സീറോ ലോജിക്. തമന്റെ ബിജിഎം മാത്രമാണ് “ഏക ആശ്വാസം”. മൊത്തത്തിൽ ദുരന്തം! എന്നാണ് പ്രതികരണം.