“കാന്താരക്ക് മുന്നേ നായകനായും സംവിധായകനായും അത്രയും വലിയ ബഡ്ജറ്റുള്ള സിനിമകളിൽ പ്രവർത്തിച്ചിരുന്നില്ല, ഏറ്റവും വലിയ ചിത്രം കാന്താര”; ഋഷഭ് ഷെട്ടി

','

' ); } ?>

ആദ്യമായി 14-15 കോടി രൂപയിൽ ഒരുക്കിയ കാന്താരയുടെ ബഡ്ജറ്റ് വലിയ സമ്മർദ്ദമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കൂടാതെ തന്റെ ഏറ്റവും വലിയ ചിത്രം കാന്താരയാണെന്നും, കാന്താരയ്ക്ക് മുമ്പ് വരെ താൻ ചെയ്തതിൽ വച്ചേറ്റവും വലിയ ബഡ്ജറ്റ് ചിത്രം മൂന്നര നാല് കോടിയുടേതായിരുന്നുവെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താര ചാപ്റ്റർ 1 1000 കോടി നേടുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. കാന്താര ചാപ്റ്റർ 1 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബോക്സോഫീസിലെ നമ്പർ ഗെയിം എന്നെ ആകർഷിക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ഉള്ള ചിത്രം അന്ന് കാന്താരയായിരുന്നു. ഒരു മൂന്നര-നാല് കോടി അതായിരുന്നു ഞാൻ ചെയ്തതിൽ വച്ചേറ്റവും വലിയ ബഡ്ജറ്റ്. ആദ്യമായി 14-15 കോടി പടം എന്നത് എനിക്ക് വലിയ സമ്മർദ്ദം തന്നെയായിരുന്നു. കാന്താരയുടെ റിലീസിന് ശേഷം എല്ലാവരും ഇത് ചെറിയ ബഡ്ജറ്റ് സിനിമ എന്നാണ് പറഞ്ഞിരുന്നത്. കാരണം അത് ബോക്സോഫീസിൽ നേടിയ കളക്ഷൻ 400-450 കോടിയായിരുന്നു”, ഋഷഭ് ഷെട്ടി പറഞ്ഞു

“500 കോടി ക്ലബ്, ആയിരം കോടി ക്ലബ് എന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾക്ക് പ്രേക്ഷകരുടെ ക്ലബിന്റെ ഭാഗമായാൽ മതി. കാന്താര, സു ഫ്രം സോ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ലോക എന്ന സിനിമ മലയാളവും കടന്ന് ലോകത്തുടനീളം ചർച്ചയായി മാറിയതും നിങ്ങൾ കണ്ടതല്ലേ. എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. കാന്താരയെ നിങ്ങൾ ലോകവ്യാപകമായി സ്വീകരിച്ചെങ്കിലും അതിന്റെ സമ്മർദ്ദം ഞാൻ കൊണ്ടുനടന്നാൽ അത് ആ സിനിമയോട് ചെയ്യുന്ന അനീതിയാകും. പകരം അത് ഒരു ഉത്തരവാദിത്തമായി കണ്ട് കുറേക്കൂടി കഠിനപ്രയത്നം ചെയ്ത്, അതിനുള്ള പരിശ്രമങ്ങൾ എടുത്ത് നിങ്ങൾക്ക് ഒരു നല്ല സിനിമ തന്നെ വീണ്ടും നൽകണം. ഋഷഭ് ഷെട്ടി കൂട്ടി ചേർത്തു.