മല്ലു എന്ന മ്യൂസിക് വിഡിയോയിലൂടെ യുവാക്കളുടെ ഹരമായി മാറിയ റിനോഷ് ജോര്‍ജ്ജ് നായകനായെത്തുന്ന ചിത്രം നോണ്‍സെന്‍സിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശി കുമാറും റിനോഷും ചേര്‍ന്ന് എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും റിനോഷാണ്. ഒക്ടോബര്‍ 12ന് ചിത്രം തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ട്രെയിലറുകള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിച്ചത്. ട്രെയിലറിലെ സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങള്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകത നോണ്‍സെന്‍സിനുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഗായകനും സംഗീത സംവിധായകനുമെല്ലാം റിനോഷാണ്.
വിനയ് ഫോര്‍ട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി രാമചന്ദ്രന്‍, ഫേബിയ മാത്യു, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിക നിര്‍മ്മിക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്.
https://youtu.be/oKZ6kligpm4