
നടന്‍ വിനായകന്‍ തന്റെ ചിത്രം പങ്കുവച്ച സംഭവത്തില്‍ പ്രതികരണമറിയിച്ച് നടി റിമ കല്ലിങ്കൽ. തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ആ ഫോട്ടോ പങ്കുവച്ചതെന്നാണ് കരുതുന്നതെന്ന് റിമ കല്ലിങ്ങൽ പറഞ്ഞു. കൂടാതെ കമ്മട്ടിപ്പാടത്തിലെ വിനായകൻ തനിക്കറിയുമെന്നും, അതുകഴിഞ്ഞുള്ള വിനായകനെ നേരിട്ടു പരിചയമില്ലെന്നും റിമ കൂട്ടിച്ചേർത്തു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടതെന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റേയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അത് അഭിനന്ദനമായിട്ടേ കാണൂ.” റിമ കല്ലിങ്കൽ പറഞ്ഞു.
”കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുകയും സ്റ്റേറ്റ് അവാര്‍ഡ് കിട്ടുകയുമൊക്കെ ചെയ്ത വിനായകനെ എനിക്കറിയാം. പക്ഷെ അതുകഴിഞ്ഞുള്ള വിനായകനെ നേരിട്ടു പരിചയമില്ല. ആ ഫോട്ടോ ഇട്ടത് എന്നെ ബാധിച്ചിട്ടേയില്ല. പക്ഷെ വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചിട്ടുണ്ട്. അതാണ് എന്നെ ബാധിക്കുന്നത്. ഞാന്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രതികരിക്കും. പക്ഷെ ഫോട്ടോയുടെ കാര്യത്തില്‍ ഒന്നും പറയാനില്ല.” റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.
മാസങ്ങള്‍ക്ക് മുമ്പാണ് വിനായകന്‍ റിമയുടെ ചിത്രം തന്റെ പേജില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരുന്നു. റിമയ്‌ക്കെതിരെ പലരും ബോഡി ഷെയ്മിങുമായെത്തി. വിനായകനും വിമര്‍ശിക്കപ്പെട്ടു. വിശദീകരണങ്ങളൊന്നുമില്ലാതെയാണ് റിമയുടെ ചിത്രം വിനായകന്‍ പങ്കുവച്ചത്. സജിന്‍ ബാബു ഒരുക്കിയ ദി മിത്ത് ഓഫ് തിയേറ്റര്‍ ആണ് റിമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ. ചിത്രത്തിലെ റിമയുടെ പ്രകടനം കയ്യടി നേടി. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന കളങ്കാവലിന്റെ റിലീസിന് കാത്തു നില്‍ക്കുകയാണ് വിനായകന്‍. നവംബര്‍ 27 നാണ് സിനിമയുടെ റിലീസ്. ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും കയ്യടികൾ നേടുകയും ചെയ്തു.