ഡബ്ലിയുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച കെപിഎസി ലളിതയുടെ നടപടിയോട് പ്രതികരിച്ച് നടി രേവതി. കെപിഎസി ലളിതയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും രേവതി പറഞ്ഞു.
എന്റെ ആദ്യത്തെ സിനിമ തൊട്ട് അറിയാവുന്ന ആളാണ് കെപിഎസി ലളിത. ചേച്ചി എന്റെ അമ്മയെ പോലെ എന്നെ നോക്കിയിരുന്ന ആളാണെന്നും രേവതി പറഞ്ഞു. 1983 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് രേവതി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
സിദ്ദിഖിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെപിഎസി ലളിത ഇങ്ങനെ പറഞ്ഞത്. മോഹന്‍ലാലിനെതിരെ ആരോപണമുന്നയിച്ചത് ശരിയായില്ലെന്നും പുറത്തുപോയവര്‍ തിരിച്ചുവന്ന് മാപ്പ് പറയണമെന്നും കെപിഎസി ലളിത ആവശ്യപ്പെട്ടിരുന്നു. ഇതിനോടായിരുന്നു രേവതിയുടെ പ്രതികരണം.
ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ മറുപടിയില്ലാത്തതിനാലാണ് അമ്മ മറ്റു കാര്യങ്ങള്‍ പറയുന്നത്. ഞങ്ങള്‍ പറയുന്ന ഭാഗത്താണ് ശരിയുളളതെന്നും രേവതി പറഞ്ഞു.