പ്രതീക്ഷയുടെ ‘റിട്ടേണ്‍ ‘വീഡിയോ സോങ് വൈറല്‍

','

' ); } ?>

ലോകം മുഴുവന്‍ ഒരുമഹാമാരിയെ ഒരുമിച്ചു നേരിടുകയാണ് ,നല്ലൊരു നാളേക്കുവേണ്ടി.ആ നാളേക്കുളള പ്രതീക്ഷകള്‍ നല്‍കികൊണ്ട് ഒരു വീഡിയോ സോങുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാമം എന്ന വെബ് സീരീസിലെ താരങ്ങള്‍.റിട്ടേണ്‍ എന്നാണ് ആല്‍ബത്തിന്റെ പേര്. മലയാളികളുടെ പ്രിയപ്പെട്ട നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് തക തെയ് താ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.മൃദുല്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോ ആല്‍ബം ഡോക്ടര്‍ ലീന എസാണ് നിര്‍മ്മിച്ചത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പനാണ്.സണ്ണി വെയ്ന്‍, ദീപക് പറമ്പോള്‍, ഗണപതി തുടങ്ങിയ വരാണ് മ്യൂസിക് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്‌.വീഡിയോയ്ക്ക് യുട്യൂബില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.