‘അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് ‘ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണ്‍ബ് ഗോസ്വാമിയുടെ പേരില്‍ രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി .ആര്‍ജിവി തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
നടന്‍ സുശാന്ത് സിങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുത്തി ക്രിമിനല്‍ ബന്ധമുളള മേഖലയാണ് ബോളിവുഡെന്ന് അര്‍ണബ് ആരോപിച്ചതിന് പിന്നെയാണ് ആര്‍ജിവിയുടെ സിനിമാപ്രഖ്യാപനം.