“ജെനുവിനായിട്ടുള്ള, വിവരവും ബോധവും ഉള്ള സ്ത്രീയാണ് നിഖില വിമൽ”; രശ്മി രാധാകൃഷ്ണൻ

','

' ); } ?>

ജെനുവിനായിട്ടുള്ള വിവരവും ബോധവും ഉള്ള സ്ത്രീയാണ് നിഖില വിമലെന്ന് പ്രശംസിച്ച് സ്ക്രിപ്റ്റ് റൈറ്റർ ‘രശ്മി’. വ്യക്തമായ പൊളിറ്റിക്സുള്ള വ്യക്തിയാണെന്നും, തനിക്ക് വളരെ അധികം റെസ്പെക്ട്ടുള്ള ആർട്ടിസ്റ്റ് കൂടിയാണെന്നും രശ്മി പറഞ്ഞു. കൂടാതെ യഥാർത്ഥ സംഭവമാണ് “പെണ്ണ് കേസെന്ന” തന്റെ ചിത്രമെടുക്കാനുള്ള പ്രചോദനമെന്നും, ഏത് കാറ്റഗറിയിലുള്ള ആളുകൾക്കും ചിത്രം കാണാമെന്നും രശ്മി കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ഒരു തുടക്കക്കാരി എന്ന നിലയിൽ സിനിമയിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും. പ്രമുഖ താരങ്ങളെ നേരിട്ട് കാണാനും അവരെക്കൊണ്ട് കഥ വിശ്വസിപ്പിക്കാനുമൊക്കെ ബുദ്ധിമുട്ടാണ്. ഞാൻ കഥ പറയുന്നതിൽ അല്പം പിന്നിലാണെങ്കിലും നിഖില അത് മനസ്സിലാക്കി എനിക്ക് വലിയ പിന്തുണ നൽകി. വളരെ ജെനുവിനും ബോധവുമുള്ള സ്ത്രീയാണ് നിഖില. പറയുന്ന കാര്യങ്ങളിൽ അവർക്ക് കൃത്യമായ വ്യക്തതയും രാഷ്ട്രീയവുമുണ്ട്. കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന സ്വഭാവമാണ് അവരുടേത്.” രശ്മി പറഞ്ഞു.

“യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് ‘പെണ്ണ് കേസ്’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. വിവാഹ തട്ടിപ്പ് നടത്തുന്ന ഒരു സ്ത്രീയെ നാട്ടുകാർ ചേർന്ന് വിവാഹ മണ്ഡപത്തിൽ നിന്ന് ഓടിച്ചിട്ട് പിടിച്ച വാർത്ത കണ്ടപ്പോഴാണ് അതിലൊരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് തോന്നിയത്. ആ സ്ത്രീയുടെ ഭാഗത്തും ഒരു കഥയുണ്ടാകുമല്ലോ എന്ന ചിന്തയിൽ നിന്നാണ് ഈ ചിത്രം ജനിച്ചത്. വളരെ രസകരമായ രീതിയിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഏത് വിഭാഗത്തിലുള്ള ആളുകൾക്കും ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു ചിത്രമായിരിക്കും ഇത്.” രശ്മി കൂട്ടിച്ചേർത്തു.

നവാഗതനായ ഫെബിന്‍ സിദ്ദാര്‍ഥ് സംവിധാനം നിര്‍വഹിച്ച് ” നിഖില വിമൽ” കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് “പെണ്ണ് കേസ്”. ഫെബിന്‍ സിദ്ദാര്‍ഥിനോടൊപ്പം രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ് പെണ്ണ് കേസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ഷിനോസ് ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്, വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, ഉമേഷ് കെ ആര്‍, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിയേറ്ററിലെത്തിച്ചിരിക്കുന്നത്.