“ആത്മഹത്യ പ്രേരണയാണ് രേണുസുധി ചെയ്തുകൊണ്ടിരിക്കുന്നത്, പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുന്നു”; ഏഞ്ചൽ മോഹൻ

','

' ); } ?>

സോഷ്യൽ മീഡിയ താരവും, ആൽബം ആർട്ടിസ്റ്റുമായ രേണു സുധിയെ രൂക്ഷമായി വിമർശിച്ച് നടനും സാമൂഹ്യപ്രവർത്തകനുമായ ഏഞ്ചൽ മോഹൻ. “ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. സുധി എന്ന പേര് ഒഴിവാക്കി ‘രേണു’ എന്ന പേരിൽ മാത്രം നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകുമോ?, നല്ല റീലുകളും ഷോർട്ട് ഫിലിമുകളും ചെയ്ത് ശ്രദ്ധ നേടാനാണ് ശ്രമിക്കേണ്ടത്. ഏഞ്ചൽ മോഹൻ പറഞ്ഞു. സോഷ്യൽ മീഡിയ റീച്ച് നേടാൻ വേണ്ടിയാണ് രേണു ഇത്തരത്തിലുള്ള വിവാദപ്രസ്താവനകളുമായി മുന്നോട്ട് പോകുന്നതെന്നും ഏഞ്ചൽ മോഹൻ ആരോപിച്ചു.
ബ്ലോക് ബസ്റ്റർ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

രേണുസുധി എന്നു പറയുന്ന ആളെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പൊക്കി കൊണ്ട് നടക്കുന്നത്. വ്യക്തിപരമായി ഞാൻ അവരെ ഹരാസ് ചെയ്യുകയല്ല, . ഞാൻ പറയുന്ന കാര്യം നിങ്ങൾ ശരിക്കൊന്ന് ചിന്തിച്ചു നോക്കണം. രേണുസുധിയെ ഏത് കാറ്റഗറിയിലാണ് നിങ്ങൾ പെടുത്തിയിരിക്കുന്നത് ? അവർ പൊളിറ്റിക്കൽ ആയോ, കലാപരമായോ നിൽക്കുന്ന ആളാണോ?, അതുമല്ലെങ്കിൽ സോഷ്യൽ വർക്കർ ആണോ? എന്താണ് രേണുസുധി ? സോഷ്യൽ മീഡിയ റീച്ച് കിട്ടാൻ വേണ്ടി രേണു എന്തിനും ഏതിനും പൊട്ടിത്തെറിക്കുകയാണ്. വെറും രേണു എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രേണു എന്ന് പറഞ്ഞ പേരിൽ അവർക്ക് എന്ത് നേടിയെടുക്കാൻ സാധിക്കും?, ഈ ഒരു പ്രശസ്തി ഉണ്ടാക്കാൻ പറ്റുമോ? രേണു പറയൂ, രേണുവിനെ ഞാൻ വെല്ലുവിളിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ വല്ലാതെ പൊട്ടിത്തെറിച്ച് രേണു പറയുന്നത് കേട്ടു “ആളുകൾ എന്നെ വല്ലാണ്ടങ്ങ് ഹരാസ് ചെയ്യുകയാണെന്ന്’. ആളുകൾ എന്താ ഒരാളെ വീട്ടിൽ പോയി ഹരാസ് ചെയ്യുമോ?.

ഇവിടെ ഭർത്താവ് മരിച്ച എത്രയോ ആളുകളുണ്ട്. അവർക്കൊന്നും ഈ പ്രശ്നങ്ങൾ ഇല്ലല്ലോ. വേടനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് തെറിവിളികൾ കേൾക്കുകയുണ്ടായി. അവരെ തിരിച്ചു തെറിവിളിക്കാൻ ഞാൻ പോയിട്ടില്ല, അവരുടെ വികാരമായിരിക്കാം അവർ പറഞ്ഞിട്ടുള്ളത്. അത് ഞാൻ സ്വീകരിച്ചു. നല്ലത് പറഞ്ഞ ആളുകൾ ഉണ്ട് അതും ഞാൻ സ്വീകരിച്ചു. അങ്ങനെ ചീത്ത പറയുന്നത് എനിക്ക് പ്രശ്നമുണ്ടെങ്കിൽ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടന്റ് ഇടാൻ വരരുത്.

രേണുസുധി ഇപ്പോൾ വേറൊരു ക്രിമിനൽ പശ്ചാത്തലത്തിലേക്കാണ് പോകുന്നത്. കാരണം കഴിഞ്ഞ ദിവസം ഇന്റർവ്യൂവിൽ രേണു പറയുകയാണ് “ഇത്രയൊക്കെ ഹരാസ്മെന്റ് വരുന്നു, ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ്. ഞാൻ എന്റെ കുട്ടിയെയും കൂട്ടി ആത്മഹത്യ ചെയ്യാൻ പോവുകയാണ്” എന്ന്. അത് പറയാൻ എന്ത് അവകാശമാണ് അവർക്കുള്ളത്? ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ അവിടെ തീർന്നു, ആ കുട്ടിയെ പഠിപ്പിച്ച് അവരെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നുള്ളതാണ് ഒരു അച്ഛന്റെയും അമ്മയുടെയും ധർമം.

ആ ധർമം മാറ്റിവെച്ച് കുറെ സോഷ്യൽ മീഡിയയിൽ ഹൈപ്പ് ഉണ്ടാക്കിയിട്ട് അവർക്ക് തോന്നുന്നത് പറയുകയാണോ. ഇവിടെ പൊലീസ് നിഷ്ക്രിയരായി നോക്കിയിരിക്കുകയാണ് ചെയ്യുന്നത്. ആത്മഹത്യ പ്രേരണയാണ് രേണുസുധി ചെയ്തുകൊണ്ടിരിക്കുന്നത്. രേണു ഇതൊക്കെ മാറ്റിവച്ച് നല്ല കണ്ടെന്റുകൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ച് നല്ല രീതിയിലുള്ള സിനിമകൾ ചെയ്ത് അല്ലെങ്കിൽ ഷോർട്ട് ഫിലിം ചെയ്ത് മുന്നോട്ട് പോയി കഴിഞ്ഞാൽ ഒരിക്കലും നിങ്ങൾക്ക് ഈ ഗതി വരില്ല. നിങ്ങളുടെ നെഗറ്റീവ് റീച്ചിന് വേണ്ടിയിട്ടുള്ള ഏണിപ്പടികളാണ് ഇതൊക്കെ. അതിനൊരിക്കലും നിങ്ങളുടെ കുട്ടികളെ നിങ്ങൾ ബലിയാടാക്കരുത്. ഏയ്ഞ്ചൽ മോഹൻ പറഞ്ഞു.