ജന്മദിനത്തിൽ ഇരട്ടി മധുരം; റിലയൻസ് എന്റർടെയ്ൻമെന്റ്സിന്റെ രണ്ടു ചിത്രങ്ങളിൽ നായകൻ ഉണ്ണി മുകുന്ദൻ

','

' ); } ?>

റിലയൻസ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന രണ്ടു ഹിന്ദി ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ നായകനാകുമെന്ന് പ്രഖ്യാപിച്ച് റിലയൻസ് എന്റർടെയ്ൻമെന്റ്സ്. ഉണ്ണിമുകുന്ദന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. ണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ഈ വലിയ വാർത്ത പങ്കുവയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതെന്നും സൂപ്പർ സ്റ്റാറിന് ജന്മദിനാശംസകൾ എന്നും റിലയൻസ് എന്റർടൈൻമെന്റ് കുറിച്ചു. തങ്ങളുടെ സ്വന്തം പേജിൽ തന്നെയാണ് റിലയൻസ് എന്റർടെയ്ൻമെന്റ്സ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘‘ഇന്ത്യയുടെ മസിൽ അളിയൻ ഉണ്ണി മുകുന്ദൻ റിലയൻസ് എന്റർടൈൻമെന്റിന്റെ വരാനിരിക്കുന്ന രണ്ട് ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്. ഈ പ്രത്യേക പ്രഖ്യാപനം നടത്താൻ അദ്ദേഹത്തിന്റെ ജന്മദിനത്തേക്കാൾ മികച്ച ദിവസം വേറെയില്ല. സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ.’’ റിലയൻസ് എന്റർടെയ്ൻമെന്റ്സ് കുറിച്ചു.

അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കിൽ ഉണ്ണി മുകുന്ദൻ നരേന്ദ്ര മോഡി ആയി അഭിനയിക്കുന്നു എന്ന പ്രഖ്യാപനം വന്നത്. ക്രാന്തി കുമാർ സി.എച്ച്. സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ആക്‌ഷൻ സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസും ഐൻസ്റ്റീൻ മീഡിയയും ചേർന്നു നിർമ്മിച്ച് വരികയാണ്.