ഇനിയും മൗനം പാലിക്കാനാകില്ല; ഇരട്ടസഹോദരന്മാരിൽ നിന്നും നേരിടുന്ന വ്യക്തിഹത്യയെ കുറിച്ച് രവീണ രവി

','

' ); } ?>

നാല് വർഷമായി ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങൾ തന്നെയും പ്രിയപ്പെട്ടവരെയും നിരന്തരം വേട്ടയാടുകയാണെന്ന് തുന്നടിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണ രവി. ഇവർ അയക്കുന്ന അശ്ലീല സന്ദേശങ്ങളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകടക്കം പങ്കുവെച്ച് കൊണ്ടാണ് രവീണ പ്രതികരിച്ചിരിക്കുന്നത്. പൊലീസ് പരാതി നൽകിയിട്ടും നിയമപരമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ പീഡനം തുടരുകയാണെന്നും, നിരവധി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇവർ സൈബർ ആക്രമണം നടത്തുന്നതെന്നും രവീണ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

” ഇനിയും മൗനം പാലിക്കാനാകില്ല കഴിഞ്ഞ നാല് വർഷമായി എന്നെയും എൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്‌തിയിൽ നിന്ന് പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. പൊലീസ് പരാതികളും നിയമപരമായ മുന്നറിയിപ്പുകളും നൽകിയാൽ ഇയാൾ ഈ ക്രൂരത അവസാനിപ്പിക്കുമെന്ന് കരുതി കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ മൗനം പാലിക്കുകയായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും എന്നെയും എന്റെ പ്രിയപ്പെട്ടവരെയും ഉപദ്രവിക്കുന്നത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നെ മാത്രമല്ല, എൻ്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട് അതില്ലേച്‌ഛമായ ഭാഷയിലാണ് ഇവർ സന്ദേശങ്ങളും കമന്റുകളും അയയ്ക്കുന്നത്. എൻ്റെ പേരിൽ ഇത്രയും മാനസിക വിഷമം അനുഭവിക്കേണ്ടി വന്ന എൻ്റെ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും എനിക്ക് അഗാധമായ ഖേദമുണ്ട്. ഞങ്ങൾ നിയമപരമായ എല്ലാ വഴികളും തേടിയിട്ടും ഈ പീഡനം അവസാനിക്കുന്നില്ല.” രവീണ കുറിച്ച്

“നിരവധി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത്. എന്നെ കൂടാതെ മറ്റ് പല വനിതാ അഭിനേതാക്കളെയും പ്രഫഷനലുകളെയും ഇയാൾ ഇത്തരത്തിൽ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്യുന്നുണ്ട്. “നേരത്തെ പരിചയമുള്ളവർ” എന്നോ “വിവാഹം ഉറപ്പിച്ചവർ” എന്നോ ഉള്ള വ്യാജ കഥകൾ പ്രചരിപ്പിച്ചാണ് ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. നിങ്ങളോട് ഓരോരുത്തരോടുമുള്ള എന്റെ അഭ്യർഥന: ഇയാളുടെ പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക. ഇയാളിൽ നിന്നോ സഹോദരനിൽ നിന്നോ ഉള്ള സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്. ഇവരുടെ കമന്റുകളോ സന്ദേശങ്ങളോ ഗൗനിക്കാതിരിക്കുക.സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്ന് ചെന്നൈ അറിയപ്പെടുമ്പോൾ, ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നീതി നടപ്പിലാകുമെന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും സമാധാനമായി ജീവിക്കാനുള്ള സാഹചര്യം അധികാരികൾ ഉറപ്പുവരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” രവീണ കൂട്ടിച്ചേർത്തു.

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീജ രവിയുടെ മകളാണ് രവീണ.