ആക്ടര്‍ ആകണമെന്ന മോഹം പിന്നീട് മേക്ക്-അപ്പ്മാനിലേക്ക്

','

' ); } ?>

ആദ്യം ഒരു ആക്ടര്‍ ആകണമെന്നു തന്നെയായിരുന്നു ആഗ്രഹം ,സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നാടകങ്ങളിലൊക്കെ അഭിനിയിച്ചിട്ടുണ്ട്.പിന്നീടാണ് മേക്ക് അപ്പ് ഫീല്‍ഡിലേക്കെത്തിപ്പെട്ടതെന്ന് റഷീദ് അഹമ്മദ്.സെല്ലുലോയിഡ് ഫിലിം മാഗസിന്‍ നടത്തിയ ആഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മേക്ക് അപ്പ്മാനുളള അവാര്‍ഡ് ലഭിച്ചത് റഷീദ് അഹമ്മദിനായിരുന്നു. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിലെ ലെനയുടെ മേക്ക് അപ്പിനായിരുന്നു അദ്ദേഹം അവര്‍ഡ് നേടിയത്.

ലെന ആ കഥാപാത്രത്തെ ഉള്‍കൊണ്ടത്ത് കൊണ്ടു മാത്രമാണ് എനിക്ക് വളരെ നല്ല രീതിയില്‍ അത് ചെയ്യാന്‍ കഴിഞ്ഞതെന്നും,വളരെ അധികം വര്‍ക്ക് ചെയ്താണ് ചിത്രത്തിലെ ലെനയുടെ കഥാപാത്രത്തിന്റെ മേക്കപ്പ് ചെയ്തതെന്നും ഇത്തരത്തില്‍ മറ്റ് സിനിമകളിലും വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും റഷീദ് അഹമ്മദ് പറഞ്ഞു.ഇവരാരും കറുത്തവരല്ല മണ്ണിനോട് ചേര്‍ന്ന നിറമുളളവരാണ്.അത്തരത്തിലുളള മേക്കപ്പ് ആണ് ആര്‍ട്ടിക്കിള്‍ 21 ന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ സെറ്റിലുണ്ടായ ഒരു രസകരമായ സംഭവവും അദ്ദേഹം സെല്ലുലോയിഡിനോട് പങ്കുവെച്ചിരുന്നു.ആര്‍ട്ടിക്കിള്‍ 21 ഷൂട്ടിങ് ചെയ്യുന്ന സമയത്ത് സെറ്റിലെത്തിയ ലെനയുടെ അച്ഛനും അമ്മയ്ക്കും പോലും ലെനയെ തിരിച്ചറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

46 ഓളം സിനിമകളില്‍ ഇന്‍ഡിപെന്റ്ന്റായി ആയി ഇപ്പോള്‍ വര്‍ക്ക് ചെയ്തു കഴിഞ്ഞു.മലയാളത്തില്‍ വര്‍ക്ക് ചെയ്ത് 4 സിനിമകള്‍ ്ഇനി റിലീസ് ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.രണ്ടു മൂന്ന് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും റഷീദ് അഹമ്മദ് സെല്ലുലോയിഡിനോട് പറഞ്ഞു.

ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21.ചിത്രം റിലീസ് ചെയ്തിട്ടില്ല.ചിത്രത്തിലെ ലെനയുടെ ലുക്ക് പുറത്തുവിട്ടപ്പോള്‍ തന്നെ ഏറെ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.അജു വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.