തന്റെ എനര്‍ജി കൊണ്ടും ഗ്ലാമര്‍ കൊണ്ടും സ്‌നേഹം കൊണ്ടും ആരാധകര്‍ക്ക് ഏറ്റവും
പ്രിയപ്പെട്ട ബോളിവുഡ് നടന്‍മാരിലൊരാളാണ് രണ്‍വീര്‍ സിങ്ങ്. ഇന്ന് തന്റെ പുതിയ ചിത്രം സിംബയുടെ ലോഞ്ച് സെറിമണിക്കെത്തിയ അദ്ദേഹത്തിന്റെ ഊര്‍ജം തന്നെയാണ് ബോളിവുഡ്ഡിലെ മറ്റു നടന്‍മാര്‍ക്കുള്ള വെല്ലുവിളി. തന്റെ കാറില്‍ നിന്നിറങ്ങി തിയ്യേറ്ററുനുള്ളിലേക്ക് ഓടിക്കയറിയ അദ്ദേഹം ആരാധകര്‍ക്കിടയിലേക്ക് ചെല്ലുകയും പിന്നീട് എല്ലാവരെയും ഒരുമിച്ച് വാരിപ്പുണരുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ഒടുവില്‍ ആരാധകര്‍ തന്നെ അദ്ദേഹത്തെ പൊക്കിയെടുക്കുകയും സിംബയെന്ന് ഉറക്കെ വിളിച്ച് തിയ്യേറ്ററുനുള്ളിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.
ദീപികക്കൊത്തുള്ള തന്റെ വിവാഹത്തിനുശേഷം പുറത്തിറങ്ങുന്ന, രണ്‍വീറിന്റെ ആദ്യ ചിത്രമാണ് സിംബ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ പുത്രി സാറ അലി ഖാനാണ് നായിക വേഷത്തിലെത്തുന്നത്. കരണ്‍ ജോഹാറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിനൊപ്പം രോഹിത് ഷെട്ടി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് രണ്‍വീര്‍ സിങ്ങ് രോഹിത് ഷെട്ടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തില്‍ എസിപി ബലറാവോ എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതരിപ്പിക്കുന്നത്. അഴിമതിക്കാരനായ ഒരു പോലീസുദ്ദ്യോഗസ്ഥന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥയുടെ പ്രമേയം. റിലയന്‍സ് എന്റര്‍റ്റെയ്ന്‍മെന്റ്‌സിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ചിത്രം ഡിസംബര്‍ 28ന് തിയ്യേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം…