അനുകരണം ഒരിക്കലും ശാശ്വതമല്ല, നിങ്ങള്‍ നിങ്ങളാകൂ- ലത മങ്കേഷ്‌കര്‍

','

' ); } ?>

രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തറയിലിരുന്ന് പാട്ട് പാടി ഏവരുടെയും മനസ് കീഴടക്കിയ ഗായികയായിരുന്നു രാണു മണ്ഡല്‍ . ലതാ മങ്കേഷ്‌കറുടെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേയ്’ എന്ന ഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെയാണ് റാണു മണ്ഡല്‍ ജനപ്രിയയായത്. സംഗീത സംവിധായകന്‍ ഹിമേഷ് രേഷാമിയ റാണുവിന്റെ സംഗീതം ശ്രദ്ധിക്കുകയും തന്റെ വരാനിരിക്കുന്ന ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കുകയും ചെയ്തു. ഇപ്പോള്‍ താന്‍ പാടിയ ഗാനം പാടി കൈയ്യടി നേടിയ രാണുവിനെക്കുറിച്ചും അവരുടെ ഗാനത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലതാ മങ്കേഷ്‌ക്കര്‍. ഐഎഎന്‍എസിനോടാണ് ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം.

‘ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്‍, അതെന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്, അതേസമയം അനുകരണം ഒരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ ഭോസ്‌ലെ എന്നിവരുടെ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല്‍ അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല. ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നു. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു എന്ന് ‘ ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രെയിനില്‍ വെച്ച് ലതാ മങ്കേഷ്‌കറെപോലും വെല്ലുന്ന ശബ്ദത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച് രാണു ഏവരുടെയും ഹൃദയം കീഴടക്കിയത്. ട്രെയിനില്‍ യാത്ര ചെയ്ത എന്‍ജിനീയര്‍ അതീന്ദ്ര ചൗധരിയാണ് ഇവര്‍ പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കൊല്‍ക്കത്തയിലെ റാണാഘട്ട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്നായിരുന്നു ആ പാട്ട് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയില്‍ രാണു പാടിയ പാട്ടുകണ്ട ഒരു ടെലിവിഷന്‍ ചാനല്‍ അവരെ തങ്ങളുടെ മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വിധികര്‍ത്താവായെത്തിയ ഹിമേഷ് രാണുവിന് പിന്നണി ഗായികയാകുവാനുള്ള വാഗ്ദാനം നല്‍കുകയായിരുന്നു. ഹിമേഷ് രേഷാമിയയ്‌ക്കൊപ്പം ‘തെരി മേരി കഹാനി’, ‘ആദത്ത്’, ‘ആഷിക്കി മെന്‍ തെരി’ എന്നീ മൂന്ന് ഗാനങ്ങള്‍ ഇതുവരെ റെക്കോര്‍ഡുചെയ്തു.