എംടിയുടെ രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് : ഷാരൂഖ് ഖാന്‍

','

' ); } ?>

എം. ടിയുടെ രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്‍ . മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍ ആകര്‍ഷിച്ചിരുന്നെന്നും മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്നും മലയാളത്തില്‍ ആയിരം കോടി രൂപ ബഡ്ജറ്റില്‍
സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ് എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.