“നതാലിയ പോര്‍ട്ട്മാന്‍ ഓടിച്ചു വിട്ടു, ക്വിന്റിന്‍ ടറാന്റിനോ നടുവിരൽ കാണിച്ചു”; രൺബീർ കപൂർ

','

' ); } ?>

ഹോളിവുഡ് നടി നതാലിയ പോര്‍ട്ട്മാന്‍ തന്നെ ഓടിച്ചു വിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ രൺബീർ കപൂർ. ക്വിന്റിന്‍ ടറാന്റിനോ തനിക്ക് ടുവിരല്‍ കാണിച്ചു തന്നിട്ടുണ്ടെന്നും, അല്‍ പാചിനോ സലോമെയുടെ റീഡിംഗിന് വന്നപ്പോള്‍ പുറത്ത് കാത്തു നിന്നിട്ടുണ്ടെന്നും രൺബീർ കൂട്ടിച്ചേർത്തു. ഹോളിവുഡ് അഭിനേതാക്കളെ നേരിട്ട് കണ്ടപ്പോഴുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.

‘സിനിമയുടെ കാര്യത്തില്‍ ഞാനൊരു ഗീക്ക് ആണ്. കഴിഞ്ഞ 35 വര്‍ഷമായി എല്ലാ ദിവസവും ഒരു സിനിമ കാണാറുണ്ട്. എന്റെ നാടായ ഇന്ത്യയിലെ താരങ്ങളെ മാത്രമല്ല, യാത്രകളില്‍ വിദേശ താരങ്ങളേയും കാണാന്‍ ശ്രമിക്കാറുണ്ട്. നതാലിയ പോര്‍ട്ട്മാന്‍ എന്നെ ഓടിച്ചു വിട്ടിട്ടുണ്ട്. ക്വിന്റിന്‍ ടറാന്റിനോ എനിക്ക് നടുവിരല്‍ കാണിച്ചു തന്നിട്ടുണ്ട്. ബില്‍ മുറെയെ കണ്ടിട്ടുണ്ട്.; രൺബീർ പറഞ്ഞു.

‘അല്‍ പാചിനോ സലോമെയുടെ റീഡിംഗിന് വന്നപ്പോള്‍ പുറത്ത് കാത്തു നിന്നിട്ടുണ്ട്. ആ സമയത്ത് ഞാന്‍ പഠിക്കുകയായിരുന്നു. മൂന്ന് മണിക്കൂറാണ് അദ്ദേഹത്തെ കാണാന്‍ കാത്തു നിന്നത്. റോബര്‍ട്ട് ഡി നീറോയെ ഇന്ത്യയില്‍ വച്ചാണ് കണ്ടത്. അവരെല്ലാം എന്റെ സ്‌ക്രീന്‍ ഐഡലുകളാണ്. അവരെ കാണുന്നത് എനിക്ക് അതിയായ സന്തോഷം ലഭിക്കും.’രൺബീ കൂട്ടിച്ചേർത്തു.

അതേ സമയം ‘രാമായണ’യാണ് രൺബീറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് പുറത്തുവന്നത്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്.